"ഗ്രാമവാസീസ്' ചിത്രീകരണം പൂർത്തിയായി
Monday, November 5, 2018 2:32 PM IST
ബി.എൻ.ഷജീർ ഷാ സംവിധാനം ചെയ്യുന്ന "ഗ്രാമവാസീസ്' എന്ന ചിത്രത്തിന്‍റെ ചിത്രീകരണം പൂർത്തിയായി. ഹാസ്യത്തിനും സസ്പെൻസിനും പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ചിത്രം നിർമിക്കുന്നത് പാർവതി സിനിമാസിന്‍റെ ബാനറിൽ എൻ.എസ്.കുമാറാണ്.

ഇന്ദ്രൻസ്, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂർ, മിഥുൻ മോഹൻ, ഷബീർ ഷാ, വിഷ്ണു, സാബു തിരുവല്ല, സജി പേയാട്, അജി നെട്ടയം, സാനന്ദി സനൽ, മാസ്റ്റർ അഭിരാം നിതിൻ തുടങ്ങി വലിയ താരനിരയും ചിത്രത്തിലുണ്ട്. നിധിൻ നാരായണനാണ് ചിത്രത്തിന്‍റെ രചന.



രഞ്ജിത് മുരളി ഛായാഗ്രാഹണവും സുഹാസ് രാജേന്ദ്രൻ എഡിറ്റിംഗും നിർവഹിക്കുന്നു. ഷാ ബ്രോസ്, സൂരജ് റെക്സ് എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത്. കാസർഗോഡ്, കാഞ്ഞങ്ങാട്, തിരുവനന്തപുരം എന്നിവടങ്ങളിലായിരുന്നു ചിത്രീകരണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.