ദേവദാസ് നായകനാകുന്ന കളിക്കൂട്ടുകാർ
Thursday, November 8, 2018 11:41 AM IST
വിനയന്റെ സംവിധാനത്തിലൊരുങ്ങിയ അതിശയനിലെ ദേവൻ എന്ന ബാലതാരത്തെ അവതരിപ്പിച്ച ദേവദാസ് നായകനാകുന്ന കളിക്കൂട്ടുകാർ എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.
പി.കെ. ബാബു രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നത് ഭാസി പടിക്കലാണ്. സൗഹൃദങ്ങളുടെ കഥപറയുന്ന ചിത്രത്തിലെ മറ്റ് താരങ്ങൾ ആരൊക്കയെന്ന് വ്യക്തമല്ല.