മ​മ്മൂ​ട്ടി​ക്കൊ​പ്പം ആ​സി​ഫ് അ​ലി​യും
Friday, November 9, 2018 9:33 AM IST
ഖാ​ലി​ദ് റ​ഹ്മാ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ഉ​ണ്ട എ​ന്ന സി​നി​മ​യി​ൽ മ​മ്മൂ​ട്ടി​ക്കൊ​പ്പം ആ​സി​ഫ് അ​ലി​യും. ജ​വാ​ൻ ഒ​ഫ് വെ​ള്ളി​മ​ല, ബെ​സ്റ്റ് ഒ​ാഫ് ല​ക്ക് തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലാ​ണ് ഇ​തി​നു മു​ന്പ് മമ്മൂട്ടിയും ആ​സി​ഫ് അ​ലി​യും ഒ​ന്നി​ച്ച​ത്. ഖാ​ലി​ദി​ന്‍റെ ആ​ദ്യ ചി​ത്ര​മാ​യ അ​നു​രാ​ഗ ക​രി​ക്കി​ൻ വെ​ള്ള​ത്തി​ൽ ആ​സി​ഫ് അ​ലി​യാ​യി​രു​ന്നു നാ​യ​ക​ൻ.

ഉ​ണ്ട​യി​ൽ ആ​സി​ഫ് അ​ലി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യാ​ണ് അ​ഭി​ന​യി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ൽ മ​മ്മൂ​ട്ടി​യും പോ​ലീ​സ് വേ​ഷ​ത്തി​ലാ​ണ് പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. ക​ണ്ണൂ​രി​ൽ നി​ന്ന് ഛത്തീ​സ്ഗ​ഢി​ലേ​ക്ക് ഇ​ല​ക്ഷ​ൻ ഡ്യൂ​ട്ടി​ക്കാ​യി​പോ​കു​ന്ന ഒ​രു സ​ബ് ഇ​ൻ​സ്‌​പെ​ക്ട​റു​ടെ വേ​ഷ​ത്തി​ലാ​ണ് മ​മ്മൂ​ട്ടി ചി​ത്ര​ത്തി​ലെ​ത്തു​ന്ന​ത്.

വി​ന​യ് ഫോ​ർ​ട്ട്, അ​ർ​ജു​ൻ അ​ശോ​ക​ൻ, ഷൈ​ൻ ടോം ​ചാ​ക്കോ, ജേ​ക്ക​ബ് ഗ്രി​ഗ​റി തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റ് അ​ഭി​നേ​താ​ക്ക​ൾ. ഹ​ർ​ഷാ​ദാ​ണ് ചി​ത്ര​ത്തി​ന്‍റെ ര​ച​ന നി​ർ​വ​ഹി​ക്കു​ന്ന​ത്. ഡ്രീം ​മി​ൽ സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ കൃ​ഷ്ണ​ൻ സേ​തു​കു​മാ​ർ നി​ർ​മി​ക്കു​ന്ന ഉ​ണ്ട ജെ​മി​നി സ്റ്റു​ഡി​യോ​സ് തി​യ​റ്റ​റു​ക​ളി​ലെ​ത്തി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.