സാന്ദ്രാസ് ഇന്‍റർനാഷണലിന്‍റെ ബാനറിൽ സന്തോഷ് നായർ നിർമിച്ച് ജിബിൻ സംവിധാനം ചെയ്യുന്ന "വള്ളിക്കെട്ട്' ജനുവരി 25ന് തീയറ്ററുകളിൽ എത്തുന്നു. സംവിധായകനും ഷിനു രാഘവനും ചേർന്നാണ് ചിത്രത്തിന്‍റെ രചന നിർവഹിക്കുന്നത്.

അഷ്കർ സൗദാനും സാന്ദ്ര നായരും ചിത്രത്തിലെ നായികാനായകന്മാർ. അരിസ്റ്റോ സുരേഷ്, ശിവജി ഗുരുവായൂർ, ബോബൻ ആലുംമൂടൻ, രഞ്ജിത്, ബേസിൽ മാത്യു, ജാഫർ ഇടുക്കി, ബാബു ജോസ്, മാമുക്കോയ, നാരായണൻകുട്ടി, സിദ്ധരാജ്, സന്ദീപ് ശശി, കനകലത, സീമ ജി. നായർ, ശോഭ മോഹൻ, ശാന്താകുമാരി,അമൃത, മാസ്റ്റർ സഫൽ നായർ, മാസ്റ്റർ അജയ് തുടങ്ങി വലിയ താരനിരയും ചിത്രത്തിലുണ്ട്.

ഉത്പൽ വി. നയനാർ ഛായാഗ്രാഹണവും ജയചന്ദ്രകൃഷ്ണ എഡിറ്റിംഗും നിർവഹിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത് മുരളി പുനലൂരാണ്.