കനത്ത ഷെല്ലാക്രമണം; ജയ്സാല്‍മീറില്‍ മലയാള സിനിമാ സംഘത്തിന് പ്രതിസന്ധി
Friday, May 9, 2025 11:40 AM IST
രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ മലയാള സിനിമാ ഷൂട്ടിംഗ് സംഘത്തിനും പ്രതിസന്ധി. 200 പേരടങ്ങുന്ന സിനിമാ സംഘമാണ് ജയ്സാല്‍മീറില്‍ ഉള്ളത്. മേഖലയില്‍ ഷെല്ലാക്രമണം ശക്തമായതോടെ ഷൂട്ടിംഗ് നിര്‍ത്തി സംഘം ഇവിടെനിന്ന് മടങ്ങുകയാണ്.
റോഡുമാര്‍ഗം അഹമ്മഹാബാദ് എത്തിയ ശേഷം അവിടെനിന്ന് കൊച്ചിയിലേക്ക് തിരിക്കും. സംജാദ് സംവിധാനം ചെയ്യുന്ന ഹാഫ് സിനിമയുടെ ചിത്രീകരണത്തിനായാണ് സംഘം ഇവിടെ എത്തിയത്. രഞ്ജിത്ത് സജീവ് നായകനാകുന്ന ചിത്രത്തില്‍ ഐശ്വര്യയാണ് (ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി ഫെയിം) നായിക.
ഐശ്വര്യ അടക്കമുള്ളവർ സംഘത്തിനൊപ്പമുണ്ട്. 90 ദിവസത്തെ ഷൂട്ടിംഗിനാണ് സംഘം ഇവിടെയെത്തിയത്. പത്ത് ദിവസത്തെ ചിത്രീകരണം മാത്രമാണ് ഇതുവരെ പൂര്‍ത്തിയായത്.