ര​ണ്ട് മോ​ഹ​ൻ​ലാ​ൽ ചി​ത്ര​ങ്ങ​ളു​ടെ പൂ​ജ ന​ട​ന്നു
Wednesday, April 24, 2019 1:40 PM IST
മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​കു​ന്ന ര​ണ്ടു സി​നി​മ​ക​ളു​ടെ പൂ​ജ ന​ട​ന്നു. ന​വാ​ഗ​ത​രാ​യ ജി​ബി, ജോ​ജു എന്നിവർ സം​വി​ധാ​നം ചെ​യ്യു​ന്ന ഇ​ട്ടി​മാ​ണി -മെ​യ്ഡ് ഇ​ൻ ചൈ​ന​യു​ടെ​യും സി​ദ്ധി​ഖ് സം​വി​ധാ​നം ചെ​യ്യു​ന്ന ബി​ഗ് ബ്ര​ദ​റി​ന്‍റെ​യും പൂ​ജ​യാ​ണ് കൊ​ച്ചി​യി​ൽ വ​ച്ചു ന​ട​ന്ന​ത്.

സം​വി​ധാ​യ​ക​ർ ത​ന്നെ​യാ​ണ് ഇ​ട്ടി​മാ​ണി​ക്കു വേ​ണ്ടി തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത്. ഹ​ണി റോ​സാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. ഹ​രീ​ഷ് ക​ണാ​ര​ൻ, ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ആ​ശി​ർ​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.



പ​ന​മ്പ​ള്ളി ന​ഗ​റി​ലെ മൈ ​സ്റ്റു​ഡി​യോ​യി​ൽ വ​ച്ചാ​ണ് ബിഗ് ബ്രദറിന്‍റെ പൂജ നടന്നത്. ലേ​ഡീ​സ് ആ​ൻ​ഡ് ജെ​ന്‍റി​ൽ​മാ​ൻ എ​ന്ന സി​നി​മ​യ്ക്കു ശേ​ഷം മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​കു​ന്ന സി​ദ്ധി​ഖ് ചി​ത്ര​മാ​ണ് ബി​ഗ് ബ്ര​ദ​ർ. ബം​ഗ​ളൂ​രു, മം​ഗ​ലാ​പു​രം എ​ന്നീ സ്ഥ​ല​ങ്ങ​ളാ​ണ് സി​നി​മ​യു​ടെ പ്ര​ധാ​ന​ലൊ​ക്കേ​ഷ​നു​ക​ൾ. വൈ​ശാ​ഖ സി​നി​മ, എ​സ് ടാ​ക്കീ​സ്, നി​ക്ക് എ​ന്നീ ബാ​ന​റു​ക​ളി​ലാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. സി​നി​മ​യെ​ക്കു​റി​ച്ചു​ള്ള മ​റ്റ് വി​വ​ര​ങ്ങ​ളൊ​ന്നും പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.