"രാജാവും മകനും' മോഹൻലാലും പ്രണവും ഒന്നിച്ചുള്ള വീഡിയോ പങ്കുവച്ച് നടൻ ബോബി കുര്യൻ
Saturday, July 19, 2025 9:36 AM IST
മോഹൻലാലും മകൻ പ്രണവും ഒന്നിച്ചെത്തുന്ന കാഴ്ചകൾ അപൂർവമാണ്. ഇരുവരും ഒന്നിച്ചത്തുന്ന നിമിഷങ്ങളെല്ലാം ആരാധകർ ആഘോഷമാക്കാറുമുണ്ട്. ഇപ്പോഴിതാ ഇരുവരുടെയും ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് നടൻ ബോബി കുര്യൻ.
കൈയിൽ ഒരു ബാഗുമായി മുന്നിൽ നടക്കുന്ന പ്രണവിനെ വീഡിയോയിൽ കാണാം. തൊട്ടുപിന്നിലായി മോഹൻലാലുമുണ്ട്. വീഡിയോ എടുക്കുന്നതു കണ്ട് മോഹൻലാൽ കാമറ നോക്കി ചിരിക്കുന്നുണ്ട്. ‘സാഗർ ഏലിയാസ് ജാക്കി’യുടെ ബിജിഎം ഇട്ടാണ് ബോബി കുര്യൻ വീഡിയോ പോസ്റ്റ് ചെയ്തത്.
രസകരമായ കമന്റുകളാണ് കമന്റ് ബോക്സിൽ നിറയുന്നത്. ‘ലെ ലാലേട്ടൻ :കിട്ടിയ അവസരമാ... വീഡിയോയും ഫോട്ടോയും എടുത്തു വച്ചോ. ഇനി എപ്പോളാ ഇവനെ കാണുവാന്ന് പറയാൻ ആവില്ല’ ഒരു ആരാധകന്റെ കമന്റ്. ‘എവിടന്നോ പിടിച്ചോണ്ട് വന്ന പോലെ ഉണ്ടല്ലോ സീൻ...’ എന്നാണ് മറ്റൊരു ആരാധകന്റെ കമന്റ്.