"അവസാനം അവൾ ആ വാതിലങ്ങ് തുറന്നു'; പ്രണയകഥ പറഞ്ഞ് ടൊവിനോ
Friday, July 12, 2019 2:45 PM IST
ജീവിതത്തിലെ പ്രണയ കഥ ആരാധകരുമായി പങ്കുവച്ച് നടൻ ടൊവിനോ തോമസ്. 2004ൽ പ്ലസ് വണ്ണിന് പഠിക്കുന്ന സമയത്ത് മലയാളം ക്ലാസിൽ അക്ഷരമാല എഴുതാൻ പറഞ്ഞപ്പോൾ തുടങ്ങിയതാണ് ലിഡിയയോടുള്ള പ്രണയമെന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ ടൊവിനോ വ്യക്തമാക്കി.
അവസാനം മുട്ടി മുട്ടി ഒരു പരുവമായപ്പോഴാണ് അവൾ ആ വാതിലങ്ങ് തുറന്ന് തന്നതെന്നും ടൊവിനോ കുറിച്ചു. പത്ത് വർഷങ്ങൾ നീണ്ട പ്രണയത്തിനു ശേഷമാണ് താരം പ്രണയിനിയായ ലിഡിയയുടെ കഴുത്തിൽ മിന്ന് ചാർത്തിയത്.
ടൊവീനോയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ പൂർണരൂപം