"ഐ ആം ഇന്ത്യൻ' ചിത്രീകരണം തുടങ്ങി
Monday, July 15, 2019 3:48 PM IST
ദേവദാസ് ഫിലിംസിന്‍റെ ബാനറിൽ കല്ലയം സുരേഷ് നിർമിച്ച്, പ്രവീണ്‍കുമാർ കഥയെഴുതി സംവിധാനം ചെയ്യുന്ന "ഐ ആം ഇന്ത്യൻ' കോഴിക്കോട് ചിത്രീകരണം ആരംഭിച്ചു. തിരക്കഥ, സംഭാഷണം രൂപേഷ് രവി. പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഒരു ഗ്രാമത്തിൽ നടക്കുന്ന ഹാസ്യാത്മകമായ പ്രണയകഥയാണ് ചിത്രം പറയുന്നത്.

ഉണ്ണി രാജേഷ്, ആര്യാദേവി, നെടുമുടി വേണു, ദേവൻ, സൈജു കുറുപ്പ്, ശ്രീജിത് രവി, സുനിൽ സുഖദ, അനീഷ് ജി. മേനോൻ, അബുസലിം, മാമുക്കോയ, കലിംഗ ശശി, വിനോദ് കോവൂർ, കിരണ്‍രാജ്, ഊർമിള ഉണ്ണി, നിധീഷ, മാസ്റ്റർ പ്രജീഷ്, ബേബി അഖില, ലിമ, അമയ, അർച്ചന, ആർച്ച തുടങ്ങി വലിയ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

കൈതപ്രം ദാമോദരൻ നമ്പൂതിരി, രഘു എന്നിവരുടെ ഗാനങ്ങൾക്ക് സായ്ബാലാണ് സംഗീതം നൽകുന്നത്. അഭിജിത് അഭിലാഷാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. ഒറ്റ ഷെഡ്യൂളിൽ ചത്രം പൂർത്തിയാക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.