നാല് നാ‍യികമാരുമാ‍യി ബ്ര​ദേ​ഴ്സ് ഡേ ​ഓ​ണ​ത്തി​നെ​ത്തും
Wednesday, July 17, 2019 10:29 AM IST
നടൻ ക​ലാ​ഭ​വ​ൻ ഷാ​ജോ​ണ്‍ ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ബ്ര​ദേ​ഴ്സ് ഡേ​യു​ടെ ഷൂ​ട്ടിം​ഗ് പൂ​ർ​ത്തി​യാ​യി. ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് പൂ​ർ​ത്തി​യാ​യ വി​വ​രം ന​ട​ൻ പൃ​ഥ്വി​രാ​ജാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ആ​രാ​ധ​ക​രെ അ​റി​യി​ച്ച​ത്. പൃ​ഥ്വി നാ​യ​ക​നാ​കു​ന്ന ചി​ത്രം ഒ​രു കോ​മ​ഡി ആ​ക്ഷ​ൻ എ​ന്‍റർടെ​യ്ന​റാ​യി​രു​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

ചി​ത്ര​ത്തി​ൽ ഒ​രു ഇ​വ​ന്‍റ് മാ​നേ​ജ്മെ​ന്‍റ് ക​ന്പ​നി​യി​ലെ കാ​റ്റ​റിം​ഗ് തൊ​ഴി​ലാ​ളി​യു​ടെ വേ​ഷ​ത്തി​ലാ​ണ് പൃ​ഥ്വി​രാ​ജ് എ​ത്തു​ന്ന​ത്. റോ​ണി എ​ന്നാ​ണ് പൃ​ഥ്വി​യു​ടെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ര്. ഐ​ശ്വ​ര്യ​ല​ക്ഷ്മി, പ്രയാഗ മാർട്ടിൻ, മി​യ, ഐ​മ എ​ന്നി​ങ്ങ​നെ നാ​ല് നാ​യി​ക​മാ​രാ​ണ് ചി​ത്ര​ത്തി​ൽ ഉ​ള്ള​ത്.

ലി​സ്റ്റി​ൻ സ്റ്റീ​ഫ​ൻ നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ൽ ലാ​ൽ, ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി, വി​ജ​യ രാ​ഘ​വ​ൻ തു​ട​ങ്ങി​യ​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്നു. ത​മി​ഴ് ന​ട​ൻ പ്ര​സ​ന്ന​യും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു​ണ്ട്. ഷാ​ജോ​ണ്‍ ത​ന്നെ ര​ച​ന​യും നി​ർ​വ്വ​ഹി​ച്ചി​രി​ക്കു​ന്ന ചി​ത്രം ഓ​ണം റി​ലീ​സാ​യി തി​യ​റ്റ​റു​ക​ളി​ലെ​ത്തും.

"ബ്ര​ദേ​ഴ്സ് ഡേ’​യ്ക്ക് ശേ​ഷം ജീ​ൻ പോ​ൾ ലാ​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സി​ലാ​ണ് പൃ​ഥ്വി ആ​ഭി​ന​യി​ക്കു​ന്ന​ത്. "ഹ​ണി ബീ 2’​ന് ശേ​ഷം ജീ​ൻ പോ​ൾ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണി​ത്. "9' എ​ന്ന സി​നി​മ​യ്ക്ക് ശേ​ഷം പൃ​ഥ്വി​രാ​ജ് പ്രൊ​ഡ​ക്ഷ​ൻ​സ് നി​ർ​മി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണ് "ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ്’.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.