ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സി​ൽ മി​യ​യും ദീ​പ്തി സ​തി​യും
Friday, July 19, 2019 11:08 AM IST
പൃ​ഥ്വി​രാ​ജി​നെ നാ​യ​ക​നാ​ക്കി ജീ​ൻ പോ​ൾ ലാ​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സി​ൽ ദീ​പ്തി സ​തി നാ​യി​ക​യാ​കു​ന്നു. പൃ​ഥി​യു​ടെ ഭാ​ര്യ​യു​ടെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ൽ ദീ​പ്തി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. മി​യ​യും സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ടും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ സി​നി​മ​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.

ആ​ഡം​ബ​ര വാ​ഹ​ന​ങ്ങ​ളോ​ട് ഭ്ര​മ​മു​ള്ള ഒ​രു സൂ​പ്പ​ർ​സ്റ്റാ​റി​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ൽ പൃ​ഥ്വി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഒ​രു മോ​ട്ട​ർ​വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റാ​യാ​ണ് ചി​ത്ര​ത്തി​ൽ സു​രാ​ജ് എ​ത്തു​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ​യു​ടെ ക​ഥാ​പാ​ത്ര​ത്തെ മി​യ​യും അ​വ​ത​രി​പ്പി​ക്കു​ന്നു.

സ​ച്ചി​യു​ടേ​താ​ണ് തി​ര​ക്ക​ഥ. ലാ​ലു അ​ല​ക്സും മേ​ജ​ർ ര​വി​യും സി​നി​മ​യി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. ക്രി​സ്മ​സ് റി​ലീ​സാ​യി ചി​ത്രം തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.