കഥാപാത്രത്തിനായി പോലീസ് ആസ്ഥാനം സന്ദർശിച്ച് ടോവിനോ
Monday, September 23, 2019 6:39 PM IST
ഫോ​റ​ൻ​സി​ക് ​എ​ന്ന ചി​ത്ര​ത്തി​ന്‍റെ ത​യാ​റെ​ടു​പ്പു​ക​ളു​ടെ ഭാ​ഗ​മാ​യി ടോവി​നോ തോ​മ​സ് തി​രു​വ​ന​ന്ത​പു​ര​ത്ത് പോ​ലീ​സ് ആ​സ്ഥാ​ന​ത്തു​ള്ള ഫോ​റ​ൻ​സി​ക് ലാ​ബും, രാ​ജീ​വ് ഗാ​ന്ധി ഇ​ൻ​സ്റ്റി​റ്റൂ​ട്ടി​ലെ ഫോ​റ​ൻ​സി​ക്ക് റി​സേ​ർ​ച്ച് സെ​ന്‍റ​റും സ​ന്ദ​ർ​ശി​ച്ചു.

മ​ല​യാ​ള​ത്തി​ലാ​ദ്യ​മാ​യി ഒ​രു ഫോ​റ​ൻ​സി​ക് ഉ​ദ്യോ​ഗ​സ്ഥ​ൻ നാ​യ​ക ക​ഥാ​പാ​ത്ര​മാ​യെ​ത്തു​ന്ന ചി​ത്ര​മാ​ണ് ഫോ​റ​ൻ​സി​ക്. സെവൻത് ഡേയു​ടെ തി​ര​ക്ക​ഥ​കൃ​ത്ത് അ​ഖി​ൽ പോ​ൾ, അ​ന​സ് ഖാ​നൊ​പ്പം ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ഒ​ക്ടോ​ബ​ർ പ​തി​നെ​ട്ടി​ന് പാ​ല​ക്കാ​ട്ട് ആ​രം​ഭി​ക്കും.

മം​മ്ത മോ​ഹ​ൻ​ദാ​സ് നാ​യി​ക​യാ​വു​ന്ന ഈ ​ചി​ത്ര​ത്തി​ൽ സൈ​ജു കു​റു​പ്പ്, ഗി​ജു ജോ​ണ്‍, റി​ബ മോണി​ക്ക ജോ​ണ്‍ തു​ട​ങ്ങി​യ പ്ര​മു​ഖ​രും അ​ഭി​ന​യി​ക്കു​ന്നു.

ജു​വി​സ് പ്രൊ​ഡ്ക​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ സി​ജു മാ​ത്യു ,നെ​വി​സ് സേ​വ്യ​ർ എ​ന്നി​വ​ർ​ക്കൊ​പ്പം രാ​ഗം മൂ​വീ​സ് രാ​ജു മ​ല്യ​ത്ത് അ​സോ​സി​യേ​റ്റ് ചെ​യ്ത് നി​ർ​മി​ക്കു​ന്ന​ ​ഫോ​റ​ൻ​സി​ക് സെ​ഞ്ചു​റി ഫി​ലിം​സ് വി​ഷു​വി​ന് തി​യ​റ്റ​റി​ൽ എ​ത്തി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.