ആ ചിത്രത്തിൽ കാ​വേ​രി​യു​ടെ കു​ട്ടി​ക്കാ​ലം അ​വ​ത​രി​പ്പി​ച്ച​തും കാ​വേ​രി ത​ന്നെ!
Wednesday, July 15, 2020 4:12 PM IST
രാ​ജീ​വ് അ​ഞ്ച​ൽ എ​ന്ന സം​വി​ധാ​യ​ക​നെ കു​റി​ച്ചും മെ​യ്ഡ് ഇ​ൻ യു​എ​സ്എ എ​ന്ന സി​നി​മ​യെ കു​റി​ച്ചു സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ൽ ഒ​രു സി​നി​മ​പ്രേ​മി പ​ങ്കു​വെ​ച്ച കു​റി​പ്പ് വൈ​റ​ലാ​വു​ക​യാ​ണ്. ജ്യോ​തി ലാ​ൽ എ​ന്ന സി​നി​മ ആ​സ്വാ​ദ​ക​നാ​ണ് കു​റി​പ്പ് പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്.

മെ​യ്ഡ് ഇ​ൻ യു​എ​സ്എ എ​ന്ന സി​നി​മ​യി​ലെ നാ​യി​ക​യാ​യ കാ​വേ​രി​യു​ടെ കു​ട്ടി​ക്കാ​ലം അ​തേ കാ​വേ​രി ത​ന്നെ അ​വ​ത​രി​പ്പി​ച്ച​തി​നു പി​ന്നി​ലെ ക​ഥ​യെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം ഈ ​കു​റി​പ്പി​ലൂ​ടെ പ​റ​യു​ന്നു.

ആ ​കു​റി​പ്പി​ലെ പ്ര​സ​ക്ത​ഭാ​ഗ​ങ്ങ​ൾ ഇ​ങ്ങ​നെ​യാ​ണ്: അ​ധി​കം ച​ർ​ച്ച ചെ​യ്യ​പ്പെ​ടാ​തെ പോ​യെ​ങ്കി​ലും എ​ന്‍റെ പ്രി​യ​പ്പെ​ട്ട ച​ല​ച്ചി​ത്ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഉ​ള്ള ഒ​രു സി​നി​മ​യാ​ണ് മെ​യ്ഡ് ഇ​ൻ യു ​എ​സ് എ. ​ക​ഴി​ഞ്ഞ ദ​ശ​ക​ത്തി​ൽ ടീ​നേ​ജ് ആ​ഘോ​ഷി​ച്ച ത​ല​മു​റ​യു​ടെ അ​തി​ൽ ത​ന്നെ പെ​ണ്‍​കു​ട്ടി​ക​ളു​ടെ ക്ര​ഷ് എ​ന്നു പ​റ​യാ​വു​ന്ന മാ​ധ​വ​ൻ മ​ല​യാ​ള​ത്തി​ൽ നാ​യ​ക​നാ​യി അ​ഭി​ന​യി​ച്ച ചി​ത്ര​മാ​യി​രു​ന്നു അ​ത്.

പ്ര​മേ​യ​പ​ര​മാ​യി ഈ ​സി​നി​മ​യ്ക്ക് അ​ക്കാ​ല​ത്ത് ന​ല്ല പു​തു​മ ഉ​ണ്ടാ​യി​രു​ന്നു. മ​ല​യാ​ളം അ​ധി​ക​മൊ​ന്നും പ​രാ​മ​ർ​ശി​ച്ചി​ട്ടി​ല്ലാ​ത്ത ചൂ​താ​ട്ട​വും അ​തു​മൂ​ല​മു​ണ്ടാ​വു​ന്ന ധ​ന​ന​ഷ്ട​വും ഒ​രാ​ളു​ടെ ജീ​വി​ത​ത്തി​ൽ ചെ​ലു​ത്തു​ന്ന മാ​ന​സി​ക അ​സ്വാ​സ്ഥ്യ​വുമൊ​ക്കെ ആ​യി​രു​ന്നു ചി​ത്രം പ​റ​ഞ്ഞ​ത്. മാ​ധ​വ​നൊ​പ്പം ത​ന്പി ആ​ന്‍റ​ണി​യും കാ​വേ​രി​യും പ്ര​ധാ​ന വേ​ഷം കൈ​കാ​ര്യം ചെ​യ്തു.

ഇ​തി​ലെ നാ​യി​ക​യാ​യ കാ​വേ​രി​ക്ക് ഒ​രു വ​ലി​യ നേ​ട്ടം ഈ ​സി​നി​മ ന​ൽ​കി​യി​ട്ടു​ണ്ട് എ​ന്നു​ള്ള​താ​ണ് മെ​യ്ഡ് ഇ​ൻ യു ​എ​സ് എ ​എ​ന്ന സി​നി​മ​യു​ടെ പ്ര​ത്യേ​ക​ത. നാ​യി​ക​യാ​യ കാ​വേ​രി​യു​ടെ കു​ട്ടി​ക്കാ​ല​ത്തെ രൂ​പ​മാ​യി സി​നി​മ കാ​ണി​ക്കു​ന്ന​തും ബാ​ലി​ക​യാ​യ അ​തേ കാ​വേ​രി​യെ ത​ന്നെ ആ​യി​രു​ന്നു. സി​നി​മ​യി​ൽ ഒ​രാ​ൾ​ക്കും ല​ഭി​ക്കാ​ത്ത അ​പൂ​ർ​വ​ഭാ​ഗ്യം അ​ങ്ങ​നെ കാ​വേ​രി​ക്ക് ല​ഭി​ച്ചു.

1986-ൽ ​രാ​ജീ​വ് അ​ഞ്ച​ൽ ത​ന്നെ സം​വി​ധാ​നം ചെ​യ്ത അ​മ്മാ​നം കി​ളി എ​ന്ന സി​നി​മ​യി​ൽ ബാ​ല​താ​ര​മാ​യി​ട്ടാ​യി​രു​ന്നു കാ​വേ​രി ത​ന്‍റെ സി​നി​മ ക​രി​യ​റി​ന് തു​ട​ക്കം കു​റി​ക്കു​ന്ന​ത്. ദൗ​ർ​ഭാ​ഗ്യ​വ​ശാ​ൽ ആ ​ചി​ത്രം റി​ലീ​സാ​യി​ല്ല . പി​ൽ​ക്കാ​ല​ത്ത് മെ​യ്ഡ് ഇ​ൻ യു ​എ​സ് എ ​അ​ദ്ദേ​ഹം ചെ​യ്യു​ന്പോ​ൾ അ​മ്മാ​നം കി​ളി​യി​ലെ കാ​വേ​രി​യു​ടെ വി​ഷ്വ​ൽ​സ് മെ​യ്ഡ് ഇ​ൻ യു​എ​സ്എ എ​ന്ന ചി​ത്ര​ത്തി​ലെ പു​ന്നെ​ല്ലി​ൻ ക​തി​രോ​ല എ​ന്ന പാ​ട്ടി​ന് ഉ​പ​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.