സ്വ​ര്‍​ണ​ചി​ത്രാ പ്രൊ​ഡ​ക്ഷ​ന്‍​സ് വീ​ണ്ടും സ​ജീ​വ​മാ​കു​ന്നു
Sunday, September 27, 2020 5:16 PM IST
സാ​മൂ​ഹ്യ​പാ​ഠം, കൊ​ക്ക​ര​ക്കോ എ​ന്നീ ഹി​റ്റ് ചി​ത്ര​ങ്ങ​ള്‍ നി​ര്‍​മി​ച്ച സ്വ​ര്‍​ണ​ചി​ത്രാ പ്രൊ​ഡ​ക്ഷ​ന്‍ വീ​ണ്ടും സ​ജീ​വ​മാ​കു​ന്നു. പേ​ര് തീ​രു​മാ​നി​ച്ചി​ട്ടി​ല്ലാ​ത്ത പുതിയ ചി​ത്ര​ത്തി​ല്‍ പു​തു​മു​ഖം സി​ദ്ദീ​ഖ് സ​മാ​ന്‍, അ​ന​ശ്വ​ര എ​ന്നി​വ​രാ​ണ് കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ള്‍.

സ്വ​ര്‍​ണ​ചി​ത്രാ പ്രൊ​ഡ​ക്ഷ​ന്‍​സി​ന്‍റെ ബാ​ന​റി​ല്‍ ടി.​കെ.​സു​രേ​ന്ദ്ര​നാ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്. ന​വാ​ഗ​ത​നാ​യ ഫൈ​സ​ല്‍ ഷാ ​സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യു​ടെ ര​ച​ന നി​ര്‍​വ​ഹി​ക്കു​ന്ന​ത് വി.​ആ​ര്‍ . ബാ​ല​ഗോ​പാ​ലാ​ണ്.

ഷൈ​ന്‍​ടോം, ജോ​യ് മാ​ത്യു, ജാ​ഫ​ര്‍ ഇ​ടു​ക്കി, അ​മാ​ന്‍ റോ​ഷ​ന്‍, ഷ​ഹീ​ര്‍ സു​ല്‍​ത്താ​ന്‍, രാ​ജീ​വ് പി​ള്ള, എ​ബ്ര​ഹാം ജോ​ര്‍​ജ്, ഷാ​ഹു​ല്‍ ചാ​വ​ക്കാ​ട്, ഷ​ഹീ​ര്‍ ഷാ​ഹ്, നേ​ഹാ സ​ക്സേ​ന, ആ​ശാ മു​ര​ളീ​ധ​ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ വേ​ഷ​മി​ടും.

ദു​ബാ​യ്, അ​ല്‍ ഐ​ന്‍ , കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ഉ​ട​ന്‍ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​ന്ന ര​തീ​ഷ് റാം ഛാ​യാ​ഗ്ര​ഹ​ണ​വും അ​ഭി​ലാ​ഷ് ബാ​ല​ച​ന്ദ്ര​ന്‍ ചിത്രസംയോജനവും നി​ര്‍​വ​ഹി​ക്കു​ന്നു. അ​നി​ല്‍ പ​ന​ച്ചൂ​രാ​ന്‍റെ വ​രി​ക​ള്‍​ക്ക് ഇ​ഷാ​ന്‍ ദേ​വ് സം​ഗീ​തം ന​ല്‍​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.