വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ൻ ചി​ത്രം'​ശ​ല​മോ​ൻ' ചി​ത്രീ​ക​ര​ണം തു​ട​ങ്ങി
Saturday, April 17, 2021 8:17 PM IST
വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​നെ നാ​യ​ക​നാ​യി എ​ത്തു​ന്ന പു​തി​യ ചി​ത്ര​മാ​യ 'ശ​ല​മോ​ൻ' ചി​ത്രീ​ക​ര​ണം തു​ട​ങ്ങി. "ചെ​ല്ലാ​ന​ത്തി​ന​പ്പു​റം ഒ​രു ലോ​ക​മി​ല്ല എ​ന്ന ചി​ന്ത​യി​ൽ പ​ള്ളി​യും നാ​ട്ടു​കാ​ര്യ​ങ്ങ​ളു​മാ​യി ഒ​തു​ങ്ങി ക​ഴി​യു​ന്ന നാ​ല് സ​ഹോ​ദ​ര​ന്മാ​ർ അ​ട​ങ്ങു​ന്ന ഒ​രു കു​ടും​ബ​ത്തി​ന്‍റെ ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്. സ​ഹോ​ദ​ര​ന്മാ​രി​ൽ ഒ​രു​വ​ൻ ചെ​ല്ലാ​ന​ത്തി​ന​പ്പു​റ​മു​ള്ള ജീ​വി​ത​ത്തി​ന്‍റെ സു​ഖ​ങ്ങ​ൾ തേ​ടി പോ​കു​ന്ന​തും തു​ട​ർ​ന്ന് അ​വ​രു​ടെ ജീ​വി​ത​ത്തി​ലു​ണ്ടാ​വു​ന്ന മാ​റ്റ​ങ്ങ​ളു​മാ​ണ് ന​ർ​മ്മ​ത്തി​ന്‍റെ മേ​മ്പൊ​ടി​യോ​ടെ ചി​ത്രം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്"

വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​നു പു​റ​മെ ദി​ലീ​ഷ് പോ​ത്ത​ൻ, സു​ധി കോ​പ്പ, കി​ച്ചു ടെ​ല്ല​സ്, സ​മ്പ​ത്ത് രാ​ജ്, ആ​ദി​ൽ ഇ​ബ്രാ​ഹിം, സൗ​മ്യ മേ​നോ​ൻ, അ​ഞ്ച​ലി നാ​യ​ർ, പോ​ളി വ​ത്സ​ൻ, വി​നീ​ത് വി​ശ്വം, അ​ൽ​ത്താ​ഫ് തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു. ന​വാ​ഗ​ത​നാ​യ ജി​തി​ൻ പ​ത്മ​നാ​ഭ​നാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

നി​സ്സാം ഗൗ​സ്‌ ക​ഥ​യും തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ചാ​യ​ഗ്ര​ഹ​ണം പാ​പ്പി​നു നി​ർ​വ​ഹി​ക്കു​ന്നു. ഇ​ഫാ​ർ മീ​ഡി​യ റാ​ഫി മ​തി​ര അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​ചി​ത്രം, പെ​പ്പ​ർ​കോ​ൺ സ്റ്റു​ഡി​യോ​സി​നു വേ​ണ്ടി നോ​ബി​ൾ ജോ​സ് ആ​ണ് നി​ർ​മ്മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.