താരനിബിഢം; ആശ ശരത്തിന്റെ മകൾ ഉത്തരയുടെ വിവാഹ ടീസർ
Tuesday, March 21, 2023 9:16 AM IST
ആശ ശരത്തിന്റെ മകളും നടിയുമായ ഉത്തര ശരത്തിന്റെ വിവാഹ വിഡിയോ ടീസർ പുറത്തിറങ്ങി. മാർച്ച് 18ന് കൊച്ചി അഡ്ലക്സ് ഇന്റർനാഷ്ണൽ കൺവെൻഷനിൽ വച്ചായിരുന്നു വിവാഹം. മുംബൈ മലയാളി ആദിത്യ മേനോനാണ് വരൻ.
ആശ ശരത്തിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയാണ് വിഡിയോ റിലീസ് ചെയ്തത്. നടൻ ദിലീപ്, കാവ്യ മാധവൻ, ലക്ഷ്മി ഗോപാലസ്വാമി, അനുശ്രീ, നിർമാതാവ് ആന്റോ ജോസഫ്, രഞ്ജി പണിക്കർ, ഹൈബി ഈഡൻ തുടങ്ങി നിരവധി പേരാണ് നവദന്പതികൾക്ക് ആശംസകളുമായെത്തിയത്.
2022 ഒക്ടോബർ 23നായിരുന്നു ഉത്തരയുടെ വിവാഹനിശ്ചയം. മെക്കാനിക്കൽ എൻജിനീയറായ ഉത്തര ഖെദ്ദ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചിരുന്നു.