എന്തുകൊണ്ട് ജുബ്ബ...
Monday, March 27, 2023 2:41 PM IST
ഇന്നസെന്റിനെ സിനിമയ്ക്കു പുറത്ത് കൂടുതലും കണ്ടിട്ടുള്ളത് നീളന്‍ ജുബ്ബ ധരിച്ചാണ്. എന്തുകൊണ്ട് ജുബ്ബ ധരിക്കുന്നതെന്നു ചോദിച്ചപ്പോള്‍ ഇന്നസെന്റ് പറയാറുള്ള ഒരു കഥയുണ്ട്...
ഒരിക്കല്‍ ജയറാം തന്റെ സ്വന്തം നാടായ പെരുമ്പാവൂരില്‍ ഒരു പ്രോഗ്രാമിനെത്തി. പ്രോഗ്രാമിന്റെ തിരക്കിനിടയില്‍ ആരോ ജയറാമിന്റെ മുണ്ട് അഴിച്ചുകൊണ്ടുപോയി.
ഭാഗ്യത്തിനു ജയറാം ജുബ്ബയാണു ധരിച്ചിരുന്നത്. അന്നു മുതല്‍ തനിക്കും തോന്നി ജുബ്ബയാണ് നല്ലതെന്ന്. മുണ്ടഴിഞ്ഞു പോയാലും ജുബ്ബയുണ്ടല്ലോ. നാണക്കേട് ഉണ്ടാവില്ലല്ലോ...