മകളുടെ അരങ്ങേറ്റം; സന്തോഷത്തോടെ ജോമോൾ; വീഡിയോ
Tuesday, May 30, 2023 12:16 PM IST
മകൾ ആര്യയുടെ കുച്ചിപ്പുടി അരങ്ങേറ്റ ദിനം ഓടിനടന്ന് കാര്യങ്ങൾ ചെയ്യുന്ന നടി ജോമോളുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. ഏറെ നാളുകൾക്ക് ശേഷമാണ് താരത്തെ ആരാധകർ കാണുന്നത്.
നടിയും നർത്തകിയുമായ നിരഞ്ജന അനൂപിന്റെ ശിഷ്യയാണ് ജോമോളുടെ മകൾ ആര്യ. കുടുംബസമേതമാണ് മകളുടെ അരങ്ങേറ്റത്തിന് നടി ജോമോൾ എത്തിയത്. മകളുടെ അരങ്ങേറ്റം അഭിമാനത്തോടെ വീക്ഷിക്കുന്ന അമ്മയെ ആ വീഡിയോയിൽ കാണാം.
അമ്മയുടെ സുഹൃത്തിന്റെ മകളെ നൃത്തം പഠിപ്പിക്കാനായതിൽ ഏറെ സന്തോഷമുണ്ടെന്നാണ് നിരഞ്ജന പറയുന്നത്. തന്റെ മകൾക്ക് നൃത്തത്തിനോട് ഇത്രയും ഇഷ്ടമുണ്ടാകാൻ കാരണം നിരഞ്ജനയും അമ്മ നാരായണീയുമാണെന്ന് ജോമോളും അഭിപ്രായപ്പെട്ടു.
‘ഒരു വടക്കൻ വീരഗാഥ’ എന്ന ചിത്രത്തിലെ കുഞ്ഞ് ഉണ്ണിയാർച്ചയായി സ്ക്രീനിലെത്തിയ ജോമോൾ പിന്നീട് നായികാ വേഷത്തിലുമെത്തി.
നിറം, ദീപസ്കംഭം മഹാചര്യം, പഞ്ചാബി ഹൗസ് തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ജോമോൾ ശ്രദ്ധ നേടിയത്. ‘എന്ന് സ്വന്തം ജാനിക്കുട്ടി’ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കരവും ജോമോൾ സ്വന്തമാക്കി.
2002 ലാണ് ജോമോൾ വിവാഹിതായായത്. ചന്ദ്രശേഖര പിള്ളയെ വിവാഹം ചെയ്ത ജോമോൾ ഹിന്ദു മതത്തിലേക്ക് മാറുകയായിരുന്നു. ഇതിനു ശേഷം ജോമോൾ എന്ന പേരി മാറ്റി ഗൗരിയെന്ന് ആക്കുകയായിരുന്നു. ദന്പതികൾക്ക് ആര്യ, ആർജ എന്നീ രണ്ടുപെൺമക്കളാണുള്ളത്.