വിഷ്ണുവും ഷൈനും ഭാസിയും; സോഹൻ സീനുലാലിന്റെ "ഡാൻസ് പാർട്ടി' പൂർത്തിയായി
Wednesday, May 31, 2023 12:43 PM IST
സോഹൻ സീനുലാൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഡാൻസ് പാർട്ടി എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ റെജി പ്രോത്താ സീസും നൈസി റെജിയുമാണ് ഈ ചിത്രം നിർമിക്കുന്നത്.

വിഷ്ണു ഉണ്ണികൃഷ്ണൻ, ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രയാഗ മാർട്ടിൻ, ലെന, സാജു നവോദയ, നാരായണൻകുട്ടി, ശ്രദ്ധാ ഗോകുൽ, പ്രീതി രാജേന്ദ്രൻ, ഗോപാൽജി, സജാദ് ബ്രൈറ്റ്, ജാനകി ദേവി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.
സന്തോഷ് വർമ്മയുടെ വരികൾക്ക് ബിജിപാൽ ഈണം പകർന്നിരിക്കുന്നു. ബിനു കുര്യൻ ഛായാഗ്രഹണവും വി. സാജൻ എഡിറ്റിംഗും നിർവഹിക്കുന്നു.

കലാസംവിധാനം - സതീഷ് കൊല്ലം. മേക്കപ്പ് - റോണക്സ് സേവ്യർ. കോസ്റ്റ്യും ഡിസൈൻ - അരുൺ മനോഹർ. കോ-ഡയറക്ടർ - പ്രകാശ് കെ. മധു. ഡിസൈൻ: കൊളിൻസ് ലിയോഫിൽ. പ്രൊജക്റ്റ് കോ ഓർഡിനേറ്റർ -ഷഫീഖ്. പ്രൊജക്റ്റ് ഡിസൈനർ - മധു തമ്മനം. പ്രൊഡക്ഷൻ കൺട്രോളർ- സുനിൽ ജോസ്.