കാവ്യയ്ക്കും ദിലീപിനുമൊപ്പം കുഞ്ഞുമഹാലക്ഷ്മി; വീഡിയോ
Sunday, June 4, 2023 2:46 PM IST
അച്ഛന്റെയും അമ്മയുടെയും കൈപിടിച്ച് കൊഞ്ചി നടക്കുന്ന മഹാലക്ഷ്മിയുടെ വീഡിയോയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ദിലീപിന്റെയും കാവ്യയുടെയും ഫാൻ പേജുകളിലാണ് ഇവരുടെ മകൾ മഹാലക്ഷ്മിയുടെ വീഡിയോ വൈറലായിരിക്കുന്നത്.
കൊച്ചി വിമാനത്താവളത്തിൽ അച്ഛന്റെയും അമ്മയുടെയും കൈപിടിച്ച് നടക്കുകയാണ് കുഞ്ഞു മഹാലക്ഷ്മി. തങ്ങളെ കണ്ട ആരാധകർക്കൊപ്പം ചിത്രങ്ങൾ എടുത്തും കുശലം പറഞ്ഞുകൊണ്ടുമാണ് ഇരുവരും വീഡിയോയിൽ നിറയുന്നത്.
അച്ഛനും അമ്മയും അവരുടെ ആരാധകർക്കൊപ്പം ഫോട്ടോയ്ക്ക് പോസു ചെയ്യുമ്പോൾ പുഞ്ചിരിയോടെ അതിനു നിന്നുകൊടുക്കുന്ന മാമാട്ടി എന്നു വിളിപേരുള്ള മഹാലക്ഷ്മിയാണ് വീഡിയോയുടെ പ്രധാന ആകർഷണം.