സുചിക്കൊപ്പം മോഹൻലാൽ; സുലുവിനൊപ്പം മമ്മൂട്ടി; ഒറ്റ ഫ്രെയിമിൽ ഭാര്യമാർക്കൊപ്പം താരരാജക്കൻമാർ
Tuesday, June 6, 2023 3:55 PM IST
കുടുംബസമേതം ഒന്നിച്ചൊരു ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന മലയാളത്തിന്റെ താരരാജാക്കന്മാരായ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

മമ്മൂട്ടിയുടെ ഭാര്യ സുൽഫത്തും മോഹൻലാലിന്റെ പത്നി സുചിത്രയും ചിത്രത്തിലുണ്ട്. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയുടെ സഹോദരന്റെ മകളുടെ വിവാഹത്തിനാണ് താരകുടുംബം ഒന്നിച്ചെത്തിയത്.
ഒരുമിച്ചുള്ള കുടുംബ ചിത്രം വൈറലായതോടെ, 35 വർഷം മുമ്പ് മോഹൻലാലിന്റെയും സുചിത്രയുടെയും വിവാഹത്തിനെത്തിയ മമ്മൂട്ടിയുടെയും സുല്‍ഫത്തിന്റെയും ഒരു ചിത്രവും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
പ്രശസ്ത സ്റ്റിൽ ഫോട്ടോഗ്രാഫർ ജയപ്രകാശ് പയ്യന്നൂരാണ് ഇവരുടെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
‘‘മമ്മുക്കയും ലാലേട്ടനും ഒന്നിച്ചുള്ള ഒരു ഫോട്ടോ എടുക്കാനുള്ള അവസരം വീണ്ടും ലഭിച്ചു എനിക്ക്. കഴിഞ്ഞ ദിവസം അബുദാബിയിൽ നടന്ന യൂസഫലിക്കയുടെ സഹോദരൻ അഷറഫലിക്കയുടെ മകളുടെ നിക്കാഹിനു വന്നപ്പോൾ, സൂപ്പർ താരങ്ങളെയും കുടുംബത്തെയും ഒന്നിച്ച് ഒരു ഫോട്ടോ എടുക്കാനുള്ള ആഗ്രഹം പറഞ്ഞപ്പോൾ മമ്മുക്കയും ലാലേട്ടനും എന്റെ ക്യാമറയ്ക്കു മുന്നിൽ നിന്നു തന്നു. താങ്ക്സ് മമ്മുക്ക, ലാലേട്ടാ.’’–ജയപ്രകാശ് കുറിച്ചു.