കുഞ്ഞാറ്റയ്ക്കും ഇഷാനുമൊപ്പം ഉർവശി; മനസ് നിറഞ്ഞ കാഴ്ചയെന്ന് ആരാധകർ
Saturday, June 10, 2023 11:14 AM IST
മക്കളായ കുഞ്ഞാറ്റയ്ക്കും ഇഷാനുമൊപ്പമുള്ള നടി ഉർവശിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ താരം മക്കൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ചത്.
ഈയിടയ്ക്കാണ് ഇൻസ്റ്റഗ്രാമിൽ സജീവമാകുകയാണെന്ന് താരം അറിയിച്ചത്. ഭര്‍ത്താവ് ശിവപ്രസാദിനും മകനുമൊപ്പമുള്ള ഫോട്ടോയായിരുന്നു ആദ്യമായി പങ്കുവെച്ചത്.
അമ്മയെപോലെ തന്നെ സുന്ദരിയാണ് കുഞ്ഞാറ്റയെന്നും അച്ഛന്റെയും അമ്മയുടെയും വഴിയെ എന്നാണ് സിനിമയിലേക്കെന്നുമാണ് ആരാധകർ ചോദിക്കുന്നത്.
നടൻ മനോജ് കെ. ജയനുമായുള്ള വിവാഹത്തിൽ ഉർവശിക്കുണ്ടായ മകളാണ് തേജ ലക്ഷ്മിയെന്ന കുഞ്ഞാറ്റ. 2008 ൽ ഉർവശിയും മനോജ് കെ. ജയനും വേർപിരിഞ്ഞു. 2013 ൽ ചെന്നൈയിലെ ബിൽഡറായ ശിവപ്രസാദിനെ ഉർവശി വിവാഹം കഴിച്ചു. ഈ ബന്ധത്തിലുള്ള മകനാണ് ഇഷാൻ.