ദിലീപിന്‍റെ പ്ര​ഫ​സ​ർ ഡി​ങ്കൻ വൈകും
Wednesday, December 6, 2017 5:04 AM IST
രാ​മ​ലീ​ല​യ്ക്കു ശേ​ഷം ദി​ലീ​പ് നാ​യ​ക​നാ​യി എ​ത്തു​ന്ന പ്ര​ഫ​സ​ർ ഡി​ങ്ക​ന്‍റെ റി​ലീ​സിം​ഗ് മാ​റ്റി​വെ​ച്ചു. റാ​ഫി തി​ര​ക്ക​ഥ ര​ചി​ച്ച് രാ​മ​ച​ന്ദ്ര ബാ​ബു സം​വി​ധാ​നം ചെ​യ്യു​ന്ന ഫാ​മി​ലി എ​ന്‍റ​ർ​ടെ​യ്ന​റാ​യ ഡിങ്കൻ വിഷുവിന് തീയറ്ററുകളിലെത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.

ഈ ​ചി​ത്ര​ത്തി​നു മു​ന്പ് ര​തീ​ഷ് അ​ന്പാ​ട്ട് സം​വി​ധാ​നം ചെ​യ്യു​ന്ന ദി​ലീ​പ് ചി​ത്രം കമ്മാര​സം​ഭ​വം തി​യ​റ്റ​റു​ക​ളി​ലെ​ത്തു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. കമ്മാര​സം​ഭ​വ​ത്തി​ൽ കോ​ളി​വു​ഡ് താ​രം സി​ദ്ധാ​ർ​ഥ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. ഇ​രു ചി​ത്ര​ങ്ങ​ളി​ലും ന​മി​താ പ്ര​മോ​ദാ​ണ് നാ​യി​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.