കൊച്ചുണ്ണിക്കു വേ​ണ്ടി മൂ​ന്നു സിനിമക​ൾ വേ​ണ്ടെന്നുവ​ച്ചു: പ്രി​യ ആ​ന​ന്ദ്
Thursday, December 7, 2017 7:06 AM IST
നി​വി​ൻ പോ​ളി​യെ നാ​യ​ക​നാ​ക്കി റോ​ഷ​ൻ ആ​ൻ​ഡ്രൂ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന കായംകുളം കൊച്ചുണ്ണിയിൽ അ​ഭി​ന​യി​ക്കാ​ൻ വേ​ണ്ടി മൂ​ന്നു പ്രോ​ജ​ക്ടു​ക​ൾ താ​ൻ വേ​ണ്ട​ന്നുവ​ച്ചെ​ന്ന് തെ​ന്നി​ന്ത്യ​ൻ സു​ന്ദ​രി പ്രി​യ ആ​ന​ന്ദ്. ആ​ദ്യം നാ​യി​ക​യാ​യി തീ​രു​മാ​നി​ച്ച അ​മ​ലാ പോ​ൾ തി​ര​ക്കു​ക​ൾ കാ​ര​ണം ചി​ത്ര​ത്തി​ൽ നി​ന്നും പിന്മാറി​യെ​ന്ന് റോ​ഷ​ൻ ആ​ൻ​ഡ്രൂ​സ് അ​റി​യി​ച്ചി​രു​ന്നു. അ​തി​നു ശേ​ഷ​മാ​ണ് പ്രി​യ ആ​ന​ന്ദി​ന് ന​റു​ക്ക് വീ​ണ​ത്. ചി​ത്ര​ത്തി​ൽ ജാ​ന​കി​യെ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് പ്രി​യ ആ​ന​ന്ദ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

തെന്നിന്ത്യയിൽ ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ ജനപ്രീതി നേടിയ പ്രിയ ആനന്ദ് പൃ​ഥ്വി​രാ​ജ് നാ​യ​ക​നായ എ​സ്ര​യി​ലൂ​ടെ​യാ​ണ് മ​ല​യാ​ള​ത്തി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. കായംകുളം കൊച്ചുണ്ണിയിലൂടെ വീണ്ടും മോളിവുഡിലെത്തുമ്പോൾ ജാനകിയെയും മലയാളികൾ കൈനീട്ടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് താരം.

ചിത്രം പ്രഖ്യാപിച്ചപ്പോൾ അമല പോളിനെയാണ് നായികയായി നിശ്ചയിച്ചിരുന്നത്. അമലയുടെ കാരക്ടർ പോസ്റ്റർ പുറത്തിറക്കുകയും ചെയ്തിരുന്നു. എന്നാൽ, തു​ട​ർ​ച്ച​യാ​യു​ണ്ടാ​യ മ​ഴ​യെ തു​ട​ർ​ന്ന് ഷൂ​ട്ടിം​ഗ് ഷെ​ഡ്യൂൾ മാറ്റേണ്ടി വന്നതോടെ അ​മ​ലാ പോ​ൾ അ​നു​വ​ദി​ച്ചി​രു​ന്ന ഡേ​റ്റി​ലും മാ​റ്റം വ​ന്നി​രു​ന്നു. ഇ​താ​ണ് ചി​ത്ര​ത്തി​ൽ നി​ന്നും ഇ​വ​ർ പിന്മാ​റാ​നു​ണ്ടാ​യ കാ​ര​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.