അ​ഭി​ന​യ​ത്തി​ന്‍റെ ക​രു​ത്തു​മാ​യി ഇ​ര​ട്ട വേ​ഷ​ത്തി​ൽ ജോ​ജു; ഇ​ര​ട്ട ട്രെ​യി​ല​ർ
Monday, January 23, 2023 12:34 PM IST
ജോ​ജു ജോ​ർ​ജ് ഇ​ര​ട്ട​വേ​ഷ​ത്തി​ലെ​ത്തു​ന്ന ഇ​ര​ട്ട എ​ന്ന സി​നി​മ​യു​ടെ ട്രെ​യി​ല​ർ റി​ലീ​സ് ചെ​യ്തു. ആ​ക്ഷ​നും സ​സ്പെ​ൻ​സും നി​റ​ഞ്ഞ​താ​ണ് ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ. വി​നോ​ദ്, പ്ര​മോ​ദ് എ​ന്നീ ഇ​ര​ട്ട സ​ഹോ​ദ​ര​ൻ​മാ​രു​ടെ വേ​ഷ​മാ​ണ് ചി​ത്ര​ത്തി​ൽ ജോ​ജു അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ക​ഥ, തി​ര​ക്ക​ഥ, സം​വി​ധാ​നം എ​ന്നി​വ നി​ർ​വ​ഹി​ക്കു​ന്ന​ത് ന​വാ​ഗ​ത​നാ​യ രോ​ഹി​ത് എം.​ജി. കൃ​ഷ്ണ​ൻ ആ​ണ്.



അ​ഞ്ജ​ലി, സ്രി​ന്ധ, ആ​ര്യാ സ​ലിം, ശ്രീ​കാ​ന്ത് മു​ര​ളി, സാ​ബു​മോ​ൻ, അ​ഭി​രാം എ​ന്നി​വ​രാ​ണ് മ​റ്റു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​നാ​യാ​ട്ടി​നു ശേ​ഷം മാ​ർ​ട്ടി​ൻ പ്ര​ക്കാ​ട്ട്, ജോ​ജു ജോ​ർ​ജ്, സി​ജോ വ​ട​ക്ക​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

സ​മീ​ർ താ​ഹി​റി​ന്‍റെ​യും, ഷൈ​ജു ഖാ​ലി​ദി​ന്‍റെ​യും ഗി​രീ​ഷ് ഗം​ഗാ​ധ​ര​ന്‍റെ​യും സ​ഹാ​യി​യാ​യി പ്ര​വ​ർ​ത്തി​ച്ച വി​ജ​യ് ആ​ണ് ഇ​ര​ട്ട​യു​ടെ ക്യാ​മ​റ കൈ​കാ​ര്യം ചെ​യ്തി​രി​ക്കു​ന്ന​ത്. എ​ഡി​റ്റ​ർ: മ​നു ആ​ന്‍റ​ണി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.