"മ​ദ്രാ​സി​ല്‍ എ​നി​ക്ക് വേ​റെ ഭാ​ര്യ​യും മ​ക്ക​ളു​മൊ​ക്കെ ഉ​ണ്ടോ​യെ​ന്ന് നോ​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞു'
Friday, April 23, 2021 2:00 PM IST
വ​സ്ത്രാ​ല​ങ്കാ​ര​ത്തി​ലൂ​ടെ സി​നി​മ​യി​ലെ​ത്തി പി​ന്നീ​ട് കോ​മ​ഡി താ​ര​മാ​യി, ഒ​ടു​വി​ൽ മി​ക​ച്ച അ​ഭി​നേ​താ​വാ​യി അ​വാ​ർ​ഡു​ക​ൾ വാ​രി​ക്കൂ​ട്ടി​യ താ​ര​മാ​ണ് ഇ​ന്ദ്ര​ൻ​സ്. ഇ​പ്പോ​ഴി​താ ത​ന്‍റെ വി​വാ​ഹ​ത്തെ​ക്കു​റി​ച്ചു​ള്ള ഓ​ർ​മ​ക​ൾ പ​ങ്കു​വ​യ്ക്കു​ക​യാ​ണ് താ​രം. വി​വാ​ഹ​ത്തി​ന് മു​ന്പ് ഭാ​ര്യ ശാ​ന്ത ത​ന്‍റെ മു​ഖം ശ​രി​ക്ക് ക​ണ്ടി​രു​ന്നു പോ​ലു​മി​ല്ലാ​യി​രു​ന്നു​വെ​ന്ന് ഇ​ന്ദ്ര​ൻ​സ് പ​റ​യു​ന്നു.

വി​വാ​ഹ​ത്തി​ന് മു​മ്പു പ​ല​രും ശാ​ന്ത​യോ​ട് താ​ൻ സി​നി​മാ​ക്കാ​ര​നാ​യാ​ല്‍ സൂ​ക്ഷി​ക്ക​ണ​മെ​ന്നും മ​ദ്രാ​സി​ല്‍ വേ​റെ ഭാ​ര്യ​യും മ​ക്ക​ളു​മൊ​ക്കെ ഉ​ണ്ടോ​യെ​ന്ന് നോ​ക്ക​ണ​മെ​ന്നൊ​ക്കെ പ​റ​ഞ്ഞു കൊ​ടു​ത്തി​ട്ടു​ണ്ടെ​ന്നും താ​രം കൂ​ട്ടി​ച്ചേ​ർ​ത്തു.

"മ​ന​സി​ല്‍ പ്ര​ണ​യ​വി​വാ​ഹം ആ​യി​രു​ന്നു ആ​ഗ്ര​ഹ​മെ​ങ്കി​ലും ആ​രെ​യും ഒ​ത്തി​ല്ല. അ​ങ്ങ​നെ ഏ​റെ നാ​ള്‍ പെ​ണ്ണ് കാ​ണാ​ന്‍ ന​ട​ന്നു. കൂ​ടെ അ​ച്ഛ​നൊ​ക്കെ ഉ​ള്ള​തി​നാ​ല്‍ കാ​ണാ​ന്‍ പോ​കു​ന്ന പെ​ണ്ണി​ന്‍റെ മു​ഖ​ത്തു​പോ​ലും നോ​ക്കാ​ന്‍ ക​ഴി​യാ​തി​രു​ന്നി​ട്ടു​ണ്ട്. ശാ​ന്ത​യു​ടെ വീ​ടി​ന്‍റെ ന​ട​യി​ലൂ​ടെ​യൊ​ക്കെ ക​യ​റി​യി​റ​ങ്ങി അ​ടു​ത്ത വീ​ട്ടി​ലൊ​ക്കെ പെ​ണ്ണ് ക​ണ്ടി​ട്ടു​ണ്ട്. ഏ​റ്റ​വും ഒ​ടു​വി​ലാ​ണ് ശാ​ന്ത​യെ പെ​ണ്ണ് ക​ണ്ട​ത്..'- ഇ​ന്ദ്ര​ന്‍​സ് പ​റ​യു​ന്നു..
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.