വിനേഷ് ദേവസ്യ രചനയും സംവിധാനവും നിർവഹിക്കുന്ന ഇന്നലെകൾ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വയനാട് ജില്ലയിലെ വെള്ളമുണ്ട ഗ്രാമത്തിൽ ആരംഭിച്ചു.
മൂന്ന് ചെറുപ്പക്കാരുടെ സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ അപ്പാനി ശരത്, അരുൺകുമാർ, ജയേഷ് ജനാർദ്ദൻ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. യാമി ആണ് നായിക.
ഇവരെക്കൂടാതെ, ടി.ജി. രവി, സിനോജ് അങ്കമാലി, മഖ്ബൂൽ സൽമാൻ, ശിവജി ഗുരുവായൂർ, സുനിൽ സുഖദ, ബിനു അടിമാലി, കൃഷ്ണപ്രസാദ്, വിനോദ് കോവൂർ, കോട്ടയം രമേശ്, സാജൻ പള്ളുരുത്തി, പൗളി ഞാറക്കൽ. സീനത്ത്, രമാദേവി, അംബിക മോഹൻ, രശ്മി അനിൽ തുടങ്ങിയവരും വേഷമിടുന്നു.
സെയ്ൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷാഹുൽ ഹമീദ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ചായാഗ്രഹണം ഷാൻ പി. റഹ്മാൻ നിർവഹിക്കുന്നു. സജേഷ് യോഗി, സുനിൽകുമാർ മേലത്ത് എന്നിവരുടെ വരികൾക്ക് ജയ കാർത്തി ഈണംപകരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.