മോ​ഹ​ൻ​ലാ​ൽ-​സു​രേ​ഷ് ഗോ​പി കൂ​ട്ടു​കെ​ട്ടി​നെ ഓ​ർ​മി​പ്പി​ച്ച് പോസ്റ്റർ
Tuesday, January 8, 2019 11:31 AM IST
28 വ​ർ​ഷം മു​ന്പ് റി​ലീ​സ് ചെ​യ്ത ഇ​രു​പ​താം നൂ​റ്റാ​ണ്ട് എ​ന്ന ചി​ത്ര​ത്തി​നെ ഓ​ർ​മി​പ്പി​ച്ച് പ്ര​ണ​വ്‌ മോ​ഹ​ന്‍​ലാ​ല്‍ നാ​യ​ക​നാ​വു​ന്ന ഇ​രു​പ​ത്തി​യൊ​ന്നാം നൂ​റ്റാ​ണ്ട് എ​ന്ന ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ​ർ. പ്ര​ണ​വും ഗോ​കു​ല്‍ സു​രേ​ഷും ആ​ണ് പോ​സ്റ്റ​റി​ൽ നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന​ത്.

കെ.​മ​ധു സം​വി​ധാ​നം ചെ​യ്ത ഇ​രു​പ​താം നൂ​റ്റാ​ണ്ടി​ൽ മോ​ഹ​ൻ​ലാ​ലും സു​രേ​ഷ് ഗോ​പി​യു​മാ​ണ് പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തി​യ​ത്. അ​രു​ൺ ഗോ​പി സം​വി​ധാ​നം ചെ​യ്യു​ന്ന ഇ​രു​പ​ത്തൊ​ന്നാം നൂ​റ്റാ​ണ്ടി​ൽ ഗോകുൽ സുരേഷ് ഗസ്റ്റ് വേഷത്തിലാണ് എ​ത്തു​ന്നത്. ആ​ദ്യ​മാ​യാ​ണ് ഇ​രു​വ​രും ഒ​രു​മി​ച്ചു​ള്ള പോ​സ്റ്റ​ർ പു​റ​ത്തു വ​രു​ന്ന​ത്.

ഇ​രു​പ​താം നൂ​റ്റാ​ണ്ടു​മാ​യി ചി​ത്ര​ത്തി​ന് കഥാപരമായി സാ​മ്യ​മി​ല്ല. ടോ​മി​ച്ച​ന്‍ മു​ള​കു​പാ​ട​മാ​ണ് ഇ​രു​പ​ത്തി​യൊ​ന്നാം നൂ​റ്റാ​ണ്ട് എ​ന്ന ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. പീ​റ്റ​ര്‍ ഹെ​യ്‌​നാ​ണു‌ ചി​ത്ര​ത്തി​ൽ ആ​ക്ഷ​ൻ രം​ഗ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.