ജ​യ​റാ​മി​നു വേ​ണ്ടി പ്രാ​ർ​ഥി​ച്ച സ​ലിം​കു​മാ​ർ!
Friday, September 24, 2021 6:46 PM IST
അ​പ​ര​ന്‍ എ​ന്ന സി​നി​മ പു​റ​ത്തി​റ​ങ്ങി​യി​ട്ട് 33 വ​ര്‍​ഷം പി​ന്നി​ട്ടു. പ​ത്മ​രാ​ജ​ന്‍റെ സം​വി​ധാ​ന​ത്തി​ല്‍ മി​മി​ക്രി ക​ലാ​കാ​ര​നാ​യി​രു​ന്ന ജ​യ​റാം അ​പ​ര​നി​ലെ വി​ശ്വ​നാ​ഥ​ന്‍ എ​ന്ന നാ​യ​ക വേ​ഷ​ത്തി​ലൂ​ടെ സി​നി​മ​യി​ല്‍ അ​ര​ങ്ങേ​റി.

ത​ന്‍റെ രൂ​പ സാ​ദൃ​ശ്യ​മു​ള്ള അ​പ​ര​ന്‍റെ അ​ധ​ര്‍​മ പാ​ത​യി​ലൂ​ടെ​യു​ള്ള സ​ഞ്ചാ​ര ഫ​ല​ങ്ങ​ള്‍ അ​നു​ഭ​വി​ക്കു​ന്ന​ത് വി​ശ്വ​നാ​ഥ​നാ​ണ്. ഒ​രു ജോ​ലി​യു​ടെ ഇ​ന്‍റ​ര്‍​വ്യൂ​വി​നാ​യി ന​ഗ​ര​ത്തി​ലെ​ത്തി​യ വി​ശ്വ​നാ​ഥ​ന്‍ താ​ന്‍ ചെ​യ്യാ​ത്ത കു​റ്റ​ത്തി​നെ​ല്ലാം പ്ര​തി​യാ​കു​ന്നു. കൂ​ടു​ത​ല്‍ അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് ത​ന്‍റെ അ​പ​ര​ൻ ന​ഗ​ര​ത്തി​ലു​ണ്ടെ​ന്ന് മ​ന​സി​ലാ​ക്കു​ന്ന​ത്.

ത​ന്‍റെ ജോ​ലി കൂ​ടി അ​വ​ൻ കാ​ര​ണം ന​ഷ്ട​പ്പെ​ടു​ന്ന​തോ​ടെ വി​ശ്വ​നാ​ഥ​ൻ അ​വ​നെ അ​ന്വേ​ഷി​ച്ച് അ​വ​ന്‍റെ വ​ഴി​ക​ളി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്നു. പി​ന്നീ​ട് പ്രേ​ക്ഷ​ക​രെ ആ​കാം​ക്ഷ​യി​ലാ​ക്കു​ന്ന ത​ര​ത്തി​ലാ​ണ് ചി​ത്ര​ത്തി​ന്‍റെ പോ​ക്ക്. ത്രി​ല്ല​ർ സി​നി​മ​ക​ൾ ഇ​ഷ്ട​പ്പെ​ടു​ന്ന​വ​ർ തീ​ർ​ച്ച​യാ​യും ക​ണ്ടി​രി​ക്കേ​ണ്ട സി​നി​മ കൂ​ടി​യാ​ണ് പ​ത്മ​രാ​ജ​ന്‍ ക്ലാ​സി​ക് സി​നി​മ​ക​ളി​ലൊ​ന്നാ​യ അ​പ​ര​ന്‍.

പ​ത്മ​രാ​ജ​ൻ ചി​ത്ര​മാ​യ അ​പ​ര​നി​ലേ​ക്ക് ജ​യ​റാം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​പ്പോ​ൾ ജ​യ​റാ​മി​നെ​യും പ​ത്മ​രാ​ജ​നെ​യും വി​മ​ർ​ശി​ച്ച് നി​ര​വ​ധി പേ​ർ രം​ഗ​ത്തെ​ത്തി​യ​തി​നെ കു​റി​ച്ചും അ​വ​ർ ചോ​ദി​ച്ച ചോ​ദ്യ​ങ്ങ​ളെ കു​റി​ച്ചും അ​ടു​ത്ത​യി​ടെ സ​ലിം​കു​മാ​ർ മ​ന​സ് തു​റ​ന്നി​രി​ക്കു​ന്നു. ജ​യ​റാ​മി​നെ സി​നി​മ​യി​ലേ​ക്കെ​ടു​ക്കാ​ൻ പ​ത്മ​രാ​ജ​ന് ഭ്രാ​ന്തു​ണ്ടോ എ​ന്ന പ​ല​രും ചോ​ദി​ച്ച​താ​യി ഓ​ർ​ക്കു​ന്നു​വെ​ന്നാ​ണ് സ​ലിം​കു​മാ​ർ പ​റ​ഞ്ഞ​ത്.

അ​പ​ര​ന്‍ എ​ന്ന ആ ​സി​നി​മ വി​ജ​യി​ക്കാ​നാ​യി അ​ന്ന് പ​രി​ച​യം പോ​ലു​മി​ല്ലാ​ത്ത ജ​യ​റാ​മി​ന് വേ​ണ്ടി പു​ഷ്പാ​ഞ്ജ​ലി ക​ഴി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും സ​ലിം​കു​മാ​ര്‍ പ​റ​യു​ന്നു. ഇ​തോ​ടൊ​പ്പം മി​മി​ക്രി​യെ ത​രം​താ​ഴ്ത്തി സം​സാ​രി​ക്കു​ന്ന​വ​ർ​ക്ക് സ​ലിം​കു​മാ​ർ രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ൽ മ​റു​പ​ടി​യും ന​ൽ​കി.

ഒ​രു​പാ​ട് ക​ലാ​കാ​ര​ന്മാ​രു​ടെ ജീ​വി​ത​മാ​ർ​ഗ​മാ​ണ് മി​മി​ക്രി. മ​റ്റേ​ത് ക​ല​യെ​ടു​ത്താ​ലും അ​തി​നേ​ക്കാ​ള്‍ ഉ​പ​രി​യാ​യി മി​മി​ക്രി ജീ​വി​ത​മാ​ക്കി​യ​വ​ര്‍ നി​ര​വ​ധി​യാ​ണെ​ന്ന് സ​ലിം കു​മാ​ര്‍ പ​റ​യു​ന്നു. മി​മി​ക്രി​ക്കാ​ര്‍ ചെ​യ്യു​ന്ന കോ​മ​ഡി സി​നി​മ​യെ മി​മി​ക്രി സി​നി​മ എ​ന്ന് പ​റ​ഞ്ഞ് ത​രം താ​ഴ്ത്തി​യ സ​മ​യ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നും അ​തി​ന് ഇ​ര​യാ​യ ആ​ളാ​ണ് ക​ലാ​ഭ​വ​ൻ മ​ണി​യെ​ന്നും സ​ലിം​കു​മാ​ർ പ​റ​യു​ന്നു.

ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ അ​ഭി​ന​യ​ത്തെ​യൊ​ക്കെ മി​മി​ക്രി കാ​ണി​ച്ചു​വെ​ന്ന് പ​റ​ഞ്ഞ് നി​ര​വ​ധി പേ​ർ ആ​ക്ഷേ​പി​ച്ചി​രു​ന്ന കാ​ല​മു​ണ്ടാ​യി​രു​ന്നു​വെ​ന്നും സ​ലിം​കു​മാ​ർ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.