പ്ര​ജേ​ഷ് സെ​ന്നും ജ​യ​സൂ​ര്യ​യും ഒ​ന്നി​ക്കു​ന്ന ചി​ത്രം; "വെ​ള്ളം'
Tuesday, February 19, 2019 10:50 AM IST
ഇന്ത്യ​ൻ ഫു​ട്ബോ​ൾ ടീം ​നാ​യ​ക​നാ​യി​രു​ന്ന വി.​പി. സ​ത്യ​ന്‍റെ ജീ​വി​തം പ​റ​ഞ്ഞ ക്യാ​പ്റ്റ​നു ശേ​ഷം സം​വി​ധാ​യ​ക​ൻ പ്ര​ജേ​ഷ് സെ​ന്നും ജ​യ​സൂ​ര്യ​യും ഒ​ന്നി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​പ്പോ​ഴി​ത സി​നി​മ​യു​ടെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു വി​ട്ടി​രി​ക്കു​ക​യാ​ണ്.

"വെ​ള്ളം' എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്ര​ത്തി​ൽ വ്യ​ത്യ​സ്ത​മാ​യ ലു​ക്കി​ലാ​ണ് ജ​യ​സൂ​ര്യ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. "ദ് ​എ​സ​ൻ​ഷ്യ​ൽ ഡ്രി​ങ്ക്' എ​ന്നാ​ണ് പേ​രി​ന് ടാ​ഗ് ലൈ​ൻ ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ക​ണ്ണൂ​രി​ലെ സാ​ധാ​ര​ണ​ക്കാ​ര​നാ​യ ഒ​രു വ്യ​ക്തി​യു​ടെ ജീ​വി​ത​ത്തി​ൽ ന​ട​ന്ന സം​ഭ​വ​ത്തെ ആ​ധാ​ര​മാ​ക്കി​യാ​ണ് ഈ ​ചി​ത്ര​മൊ​രു​ക്കി​യ​തെ​ന്നാ​ണ് സൂ​ച​ന. ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട് എ​ന്നീ സ്ഥ​ല​ങ്ങ​ളാ​ണ് സി​നി​മ​യു​ടെ ലൊ​ക്കേ​ഷ​നു​ക​ൾ. മേ​യ് മാ​സം അ​വ​സാ​ന​ത്തോ​ടെ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.