വെ​നീ​സി​ലെ റെ​ഡ് കാ​ർ​പ്പ​റ്റി​ൽ വെ​ള്ള​മു​ണ്ട് ഉ​ടു​ത്ത് ജോ​ജു
Tuesday, September 3, 2019 4:37 PM IST
വെ​നീ​സ് അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര​മേ​ള​യു​ടെ റെ​ഡ് കാ​ർ​പ്പ​റ്റി​ൽ വെ​ള്ള​മു​ണ്ടു​ടു​ത്ത് മാ​സാ​യി ജോ​ജു ജോ​ർ​ജ്. ചോ​ല, വെ​നീ​സ് അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര​മേ​ള​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് പ്ര​ദ​ർ​ശ​നം കാ​ണാ​നെ​ത്തി​യ​താ​യി​രു​ന്നു സം​വി​ധാ​യ​ക​ൻ സ​ന​ൽ​കു​മാ​ർ ശ​ശി​ധ​ര​ൻ, ജോ​ജു ജോ​ർ​ജ്, നി​മി​ഷ സ​ജ​യ​ൻ, സി​ജോ വ​ട​ക്ക​ൻ, അ​ഖി​ൽ വി​ശ്വ​നാ​ഥ് തു​ട​ങ്ങി​യ​വ​ർ.



ച​ല​ച്ചി​ത്ര മേ​ള​യു​ടെ ഒ​റി​സോ​ണ്ടി മ​ത്സ​ര​വി​ഭാ​ഗ​ത്തി​ലാ​ണ് ചോ​ല പ്ര​ദ​ർ​ശി​പ്പി​ച്ച​ത്. വെ​നീ​സ് ല​ഗൂ​ണി​ലെ ലി​ഡ ദ്വീ​പി​ലാ​ണ് മേ​ള ന​ട​ക്കു​ന്ന​ത്. അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ മ​തി​ലു​ക​ൾ, നി​ഴ​ൽ​കൂ​ത് എ​ന്നീ ചി​ത്ര​ങ്ങ​ലാ​ണ് ഇ​തി​ന് മു​മ്പ് വെ​നീ​സ് ച​ല​ച്ചി​ത്ര​മേ​ള​യി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ള്ള മ​ല​യാ​ളം സി​നി​മ​ക​ൾ.

അ​പ്പു പാ​ത്തു പ​പ്പു പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ജോ​ജു ജോ​ർ​ജാ​ണ് സി​നി​മ നി​ർ​മി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.