കെ​ജി​എ​ഫി​ന് സം​ഗീ​ത​മൊ​രു​ക്കി​യ ര​വി ബസ്‌റൂ​ര്‍ മ​ല​യാ​ള​ത്തി​ലേ​ക്ക്
Monday, January 25, 2021 3:15 PM IST
ബ്ര​ഹ്മാ​ണ ക​ന്ന​ഡ ചി​ത്ര​മാ​യ കെ​ജി​എ​ഫി​ന് സം​ഗീ​ത​മൊ​രു​ക്കി​യ ര​വി ബസ്‌റൂർ മ​ല​യാ​ള​ത്തി​ലേ​ക്ക്. ബാ​ബു ആ​ന്‍റ​ണി​യെ നാ​യ​ക​നാ​ക്കി ഒ​മ​ര്‍ ലു​ലു സം​വി​ധാ​നം ചെ​യ്യു​ന്ന ബ​ഹു​ഭാ​ഷാ ചി​ത്ര​മാ​യ പ​വ​ര്‍​സ്റ്റാ​റി​ലൂ​ടെ​യാ​ണ് ര​വി ബസ്‌റൂറി​ന്‍റെ മോ​ളി​വു​ഡ് അ​ര​ങ്ങേ​റ്റം. കെ​ജി​എ​ഫ് ര​ണ്ടാം ഭാ​ഗ​ത്തി​നു ശേ​ഷം അ​ദ്ദേ​ഹം സം​ഗീ​ത​സം​വി​ധാ​നം നി​ര്‍​വ​ഹി​ക്കു​ന്ന ആ​ദ്യ ചി​ത്രം കൂ​ടി​യാ​ണ് പ​വ​ര്‍ സ്റ്റാ​ര്‍.

വ​ര്‍​ച്വ​ല്‍ പ്രൊ​ഡ​ക്ഷ​ന്‍​സി​ന്റെ ബാ​ന​റി​ല്‍ ര​തീ​ഷ് ആ​നേ​ട​ത്ത് നി​ര്‍​മ്മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത് ഡെ​ന്നി​സ് ജോ​സ​ഫ് ആ​ണ്.



ബാ​ബു​രാ​ജ്, റി​യാ​സ് ഖാ​ന്‍, അ​ബു സ​ലീം തു​ട​ങ്ങി​യ​വ​ര്‍​ക്കൊ​പ്പം ഹോ​ളി​വു​ഡ് സൂ​പ്പ​ര്‍ താ​രം ലൂ​യി​സ് മാ​ന്‍റി​ലോ​ര്‍, അ​മേ​രി​ക്ക​ന്‍ ബോ​ക്‌​സിം​ഗ് ഇ​തി​ഹാ​സം റോ​ബ​ര്‍​ട്ട് പ​ര്‍​ഹാം, ക​ന്ന​ഡ യു​വ​താ​രം ശ്രേ​യ​സ് മ​ഞ്ജു എ​ന്നി​വ​രും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

മ​ല​യാ​ള​ത്തി​ലും ക​ന്ന​ട​യി​ലു​മാ​യി ഒ​രു​ക്കു​ന്ന പ​വ​ര്‍​സ്റ്റാ​റി​ന്‍റെ ഷൂ​ട്ടിം​ഗ് ഉ​ട​ന്‍ ആ​രം​ഭി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.