കാ​ട​ക​ലം ആ​മ​സോ​ൺ പ്രൈ​മി​ൽ
Thursday, September 23, 2021 6:27 PM IST
പെ​രി​യാ​ർ​വാ​ലി ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ സ​ഗി​ൽ ര​വീ​ന്ദ്ര​ൻ ക​ഥ എ​ഴു​തി സം​വി​ധാ​നം ചെ​യ്ത കാ​ട​ക​ലം ആ​മ​സോ​ൺ പ്രൈ​മി​ൽ റി​ലീ​സ് ചെ​യ്തു.

ജി​ന്‍റോ തോ​മ​സും സ​ഗി​ൽ ര​വീ​ന്ദ്ര​നും ചേ​ർ​ന്നാ​ണ് ചി​ത്ര​ത്തി​നു തി​ര​ക്ക​ഥ എ​ഴു​തി​യി​രി​ക്കു​ന്ന​ത്. ഇ​തി​നോ​ട​കം ത​ന്നെ കാ​ട​ക​ലം നി​ര​വ​ധി അ​വാ​ർ​ഡു​ക​ൾ നേ​ടി​യി​ട്ടു​ണ്ട്

മാ​സ്റ്റ​ർ ഡാ​വി​ഞ്ചി സ​തീ​ഷും സി​നി​മാ താ​ര​വും നാ​ട​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ സ​തീ​ഷ് കു​ന്നോ​ത്തു​മാ​ണ് സി​നി​മ​യി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ച​ല​ച്ചി​ത്ര​താ​രം കോ​ട്ട​യം പു​രു​ഷ​നും മ​റ്റു താ​ര​ങ്ങ​ളും ചി​ത്ര​ത്തി​ൽ വേ​ഷ​മി​ടു​ന്നു. ബി.​കെ. ഹ​രി​നാ​രാ​യ​ണ​ന്‍റെ വ​രി​ക​ൾ​ക്ക് പി.​എ​സ്. ജ​യ​ഹ​രി സം​ഗീ​തം പ​ക​രു​ന്നു.



കാ​ടി​ന്‍റെ നി​ല​നി​നി​ൽ​പ്പും ആ​ദി​വാ​സി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ളും അ​ച്ഛ​ൻ- മ​ക​ൻ ബ​ന്ധ​ത്തി​ന്‍റെ തീ​വ്ര​ത​യും സം​സാ​രി​ക്കു​ന്ന ക​ഥ​യാ​ണ് കാ​ട​ക​ലം. ഇ​ടു​ക്കി ഡാ​മി​ന്‍റെ പ​രി​സ​ര പ്ര​ദേ​ശ​ത്ത്‌ ഉ​ൾ​വ​ന​ത്തി​ലാ​യി​രു​ന്നു സി​നി​മ​യു​ടെ ഭൂ​രി​ഭാ​ഗ​വും ചി​ത്രീ​ക​രി​ച്ച​ത്.​സി​നി​മ​യു​ടെ ചി​ല സീ​നു​ക​ളി​ൽ ആ​ദി​വാ​സി​ക​ളും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട് എ​ന്ന​ത് ഈ ​ഒ​രു പ്ര​ത്യേ​ക​ത​യാ​ണ്

നി​ല​വി​ൽ ആ​മ​സോ​ണി​ന്‍റെ യു​കെ, യു​എ​സ് പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ റീ​ലീ​സ് ആ​യ കാ​ട​ക​ലം ഉ​ട​നെ ഇ​ന്ത്യ​യി​ൽ റി​ലീ​സ് ചെ​യ്യു​ന്ന​താ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.