ജീ​വി​ത​ത്തി​ൽ വ​ലി​യ പ്ര​തി​സ​ന്ധി​യെ​ന്ന് ക​ജോ​ൾ; ഇ​ൻ​സ്റ്റ​ഗ്രാം പോ​സ്റ്റു​ക​ളെ​ല്ലാം ഡി​ലീ​റ്റ് ചെ​യ്തു
Friday, June 9, 2023 3:59 PM IST
സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ നി​ന്നും ഇ​ട​വേ​ള‌​യെ​ടു​ക്കു​ന്നു​വെ​ന്ന് പ്ര​ഖ്യാ​പി​ച്ച് ബോ​ളി​വു​ഡ് താ​ര​റാ​ണി ക​ജോ​ൾ. എ​ല്ലാ പോ​സ്റ്റു​ക​ളും താ​രം ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ നി​ന്നും നീ​ക്കം ചെ​യ്തു. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ നി​ന്നും ഇ​ട​വേ​ള എ​ടു​ക്കു​ന്നു​വെ​ന്നാ​ണ് പോ​സ്റ്റി​ലൂ​ടെ വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

‘‘ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ​രീ​ക്ഷ​ണം നേ​രി​ടു​ന്നു. ഒ​രി​ട​വേ​ള അ​നി​വാ​ര്യ​മാ​ണ്.’’–​ഇ​താ​യി​രു​ന്നു ക​ജോ​ൾ അ​വ​സാ​ന​മാ​യി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ കു​റി​ച്ച​ത്. ആ​രാ​ധ​ക​ര​ട​ക്കം നി​ര​വ​ധി​പ്പേ​രാ​ണ് കാ​ര​ണം തി​ര​ക്കി ക​മ​ന്‍റു​ക​ളു​മാ​യി എ​ത്തി​യി​രി​ക്കു​ന്ന​ത്.



രേ​വ​തി സം​വി​ധാ​നം ചെ​യ്ത സ​ലാം വെ​ങ്കി​യി​ലാ​ണ് ക​ജോ​ൾ അ​വ​സാ​ന​മാ​യി പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. നെ​റ്റ്ഫ്ലി​ക്സ് ചി​ത്രം ല​സ്റ്റ് സ്റ്റോ​റി ര​ണ്ടാം ഭാ​ഗ​ത്തി​ലും ക​ജോ​ൾ ആ​ണ് പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തു​ന്ന​ത്.

ചി​ത്രം ജൂ​ൺ 29ന് ​റി​ലീ​സ് ചെ​യ്യും. ക​ജോ​ൾ നാ​യി​ക​യാ​കു​ന്ന ദ് ​ഗു​ഡ് വൈ​ഫ് എ​ന്നൊ​രു സീ​രി​സ് ഹോ​ട്ട്സ്റ്റാ​റി​ൽ റി​ലീ​സി​നൊ​രു​ങ്ങു​ന്നു​ണ്ട്.

അ​ജ​യ് ദേ​വ്ഗ​ൺ ആ​ണ് ക​ജോ​ളി​ന്‍റെ ഭ​ർ​ത്താ​വ്. 1999 ലാ​ണ് ഇ​രു​വ​രും വി​വാ​ഹി​ത​രാ​കു​ന്ന​ത്. നൈ​സ, യു​ഗ് എ​ന്നി​വ​രാ​ണ് മ​ക്ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.