ടോ​വി​നോ​യ്ക്കൊ​പ്പം ക​ല്യാ​ണി; "ത​ല്ലു​മാ​ല' ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ എ​ത്തി
Monday, October 25, 2021 12:20 PM IST
ടോ​വി​നോ തോ​മ​സ്, ഷൈ​ൻ ടോം ​ചാ​ക്കോ, ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​ൻ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ഖാ​ലി​ദ് റ​ഹ്മാ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന "ത​ല്ലു​മാ​ല' എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ റി​ലീ​സാ​യി.

ലു​ക്ക്മാ​ന്‍, ചെ​മ്പ​ൻ വി​നോ​ദ്, ജോ​ണി ആ​ന്‍റ​ണി, ഓ​സ്റ്റി​ന്‍, അ​സീം ജ​മാ​ല്‍ തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ.

ആ​ഷി​ക് ഉ​സ്മാ​ന്‍ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ആ​ഷി​ഖ് ഉ​സ്മാ​ൻ നി​ർ​മ്മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ര​ച​ന മു​ഹ്‌​സി​ന്‍ പ​രാ​രി, അ​ഷ്‌​റ​ഫ് ഹം​സ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​വ​ഹി​ക്കു​ന്നു. മു​ഹ്‌​സി​ന്‍ പ​രാ​രി​യു​ടെ വ​രി​ക​ൾ​ക്ക് വി​ഷ്ണു വി​ജ​യ് സം​ഗീ​തം പ​ക​രു​ന്നു. ത​ല​ശേ​രി​യി​ൽ "ത​ല്ലു​മാ​ല"​യു​ടെ ചി​ത്രീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.