ഉ​യ​രെ​ക്ക് ശേ​ഷം മ​നു അ​ശോ​ക​നും ബോ​ബി-സ​ഞ്ജ​യ് ടീ​മും വീണ്ടും
Sunday, September 27, 2020 1:52 PM IST
സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം ഉ​യ​രെ​ക്കു ശേ​ഷം മ​നു അ​ശോ​ക​നും ബോ​ബി സ​ഞ്ജ​യ് ടീ​മും വീ​ണ്ടും ഒ​ന്നി​ക്കു​ന്ന പു​തി​യ സി​നി​മ​യു​ടെ ടൈ​റ്റി​ൽ പു​റ​ത്ത് വി​ട്ടൂ. "കാ​ണെ​ക്കാ​ണെ’ എ​ന്ന പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്ര​ത്തി​ൽ ടോ​വി​നോ തോ​മ​സ് ആ​ണ് നാ​യ​ക​ൻ.

"ആ​സ് യു ​വാ​ച്ച്’ എ​ന്ന ടാ​ഗ്‌​ലൈ​നോ​ടു​കൂ​ടി പു​റ​ത്തി​റ​ങ്ങി​യ പോ​സ്റ്റ​ർ സി​നി​മ​ക്ക​ക​ത്തും പു​റ​ത്തു​മു​ള്ള നി​ര​വ​ധി പേ​രാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച​ത്.

ടോ​വി​നോ​യ്ക്കൊ​പ്പം സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്, ഐ​ശ്വ​ര്യ ല​ക്ഷ്മി, ശ്രു​തി രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​രും പ്ര​ധാ​ന​വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു.

വി​നാ​യ​ക് ശ​ശി​കു​മാ​റി​ന്‍റെ വ​രി​ക​ൾ​ക്ക് ര​ഞ്ജി​ൻ രാ​ജ് ആ​ണ് സം​ഗീ​തം ന​ൽ​കു​ന്ന​ത്. ആ​ൽ​ബി ആ​ന്‍റ​ണി ഛായാ​ഗ്ര​ഹ​ണ​വും അ​ഭി​ലാ​ഷ് ബാ​ല​ച​ന്ദ്ര​ൻ ചി​ത്ര​സം​യോ​ജ​ന​വും നി​ർ​വ​ഹി​ക്കു​ന്നു.

ഡ്രീം​കാ​ച്ച​ർ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ടി.​ആ​ർ. ഷം​സു​ദ്ദീ​നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ഒ​ക്ടോ​ബ​ർ പ​കു​തി​യോ​ടെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​മെ​ന്ന് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.