കു​ഞ്ഞാ​ലി മ​ര​യ്ക്കാ​റു​ടെ കപ്പലിന്‍റെ നിർമാണം അന്തിമഘട്ടത്തിൽ
Saturday, December 1, 2018 9:41 AM IST
സാ​മൂ​തി​രി​യു​ടെ നാ​വി​ക​സേ​നാ മേ​ധാ​വി​യാ​യി​രു​ന്ന കു​ഞ്ഞാ​ലി മ​ര​യ് ക്കാ​റു​ടെ ക​ഥ പ​റ​യു​ന്ന ‘കു​ഞ്ഞാ​ലി മ​ര​യ്ക്കാ​ർ-​അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹം’ എ​ന്ന ചി​ത്ര​ത്തി​ലെ കു​ഞ്ഞാ​ലി മ​ര​യ്ക്കാ​റി​ന്‍റെ ക​പ്പ​ലി​ന്‍റെ നി​ർ​മാ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ലേ​ക്ക്.

ഹൈ​ദ​രാ​ബാ​ദി​ലെ രാ​മോ​ജി ഫി​ലിം ​സി​റ്റി​യി​ലാ​ണ് ആ​ർ​ട്ട് ഡ​യ​റ​ക്ട​ർ സാ​ബു സി​റി​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​പ്പ​ൽ ത​യാ​റാ​കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ സെ​റ്റ് വ​ർ​ക്കു​ക​ളെ​ല്ലാം ഇ​വി​ടെ​യാ​ണ് ത​യാ​റാ​ക്കു​ന്ന​ത്. മോ​ഹ​ൻ​ലാ​ൽ കു​ഞ്ഞാ​ലി മ​ര​യ്ക്കാ​റാ​യി എ​ത്തു​ന്ന ബി​ഗ്ബ​ജ​റ്റ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് പ്രി​യ​ദ​ർ​ശ​നാ​ണ്.

സി​നി​മ​യു​ടെ പ്ര​ധാ​ന ലൊ​ക്കേ​ഷ​ൻ രാ​മോ​ജി ഫി​ലിം സി​റ്റി ത​ന്നെ​യാ​ണ്. കൂ​ടാ​തെ ഊ​ട്ടി, രാ​മേ​ശ്വ​രം എ​ന്നി​വി​ട​ങ്ങ​ളി​ലും ചി​ത്രീ​ക​ര​ണം ഉ​ണ്ടാ​കും. സു​നി​ല്‍ ഷെ​ട്ടി, അ​ര്‍​ജു​ന്‍ സാ​ര്‍​ജ, കീ​ര്‍​ത്തി സു​രേ​ഷ്, മ​ഞ്ജു വാ​ര്യ​ര്‍, മ​ധു, ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​ൻ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ പ്ര​ധാ​ന താ​ര​ങ്ങ​ൾ. വി​ദേ​ശ താ​ര​ങ്ങ​ളും ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. കൂ​ടാ​തെ പ്ര​ണ​വ് മോ​ഹ​ൻ​ലാ​ലും ചി​ത്ര​ത്തി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു​ണ്ടെ​ന്ന വാ​ർ​ത്ത​ക​ളു​മു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.