റി​യയിൽ ലീ​ന നായിക
Friday, April 13, 2018 10:27 AM IST
മ​ല​യാ​ളം,ത​മി​ഴ് ഭാഷകളിൽ പുറത്തിറങ്ങുന്ന പുതിയ ചിത്രം റി​യയിൽ ബോ​ളി​വു​ഡ് താ​രം ലീ​ന ക​പൂ​റും പ​ര​സ്യ ചി​ത്ര സം​വി​ധാ​യ​ക​ൻ ഷി​ജി​ൻ​ലാ​ലും കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.​ സ​സ്പെ​ൻ​സ് ത്രി​ല്ലർ ഗണത്തിലൊരുങ്ങുന്ന ഈ ചിത്രത്തിന്‍റെ സം​വി​ധാ​യ​ക​ൻ ന​വാ​ഗ​ത​നാ​യ അ​ഖി​ൽ ക​ട​വൂ​രാ​ണ്.

വി ​ഗ്രൂ​പ്പ് ക്രി​യേ​ഷ​ൻ​സിന്‍റെ ബാനറിൽ ഹ​ർ​ഷാ​ദ് വി.​പി​യും ഗി​തീ​ഷും ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ഷി​ബി​ൻ​ഷാ തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തിനായി കാമറ ചലിപ്പിക്കുന്നത് പ്ര​ശാ​ന്ത് പ്ര​ദീ​പ് ആണ്. ചിത്രത്തിന്‍റെ പ്ര​ധാ​ന ലൊ​ക്കേ​ഷ​ൻ കേ​ര​ള​വും ത​മി​ഴ്നാ​ടു​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.