മെ​യ്ഡ് ഇ​ന്‍ ക്യാ​ര​വാ​ന്‍ ദു​ബാ​യി​യി​ൽ ഒ​രു​ങ്ങു​ന്നു
Wednesday, April 28, 2021 5:09 PM IST
ന​വാ​ഗ​ത​നാ​യ ജോ​മി കു​ര്യാ​ക്കോ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ‘മെ​യ്ഡ് ഇ​ന്‍ ക്യാ​ര​വാ​ൻ’ എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ദു​ബാ​യി​ല്‍ പു​രോ​ഗ​മി​ക്കു​ന്നു. അ​ന്നു ആ​ന്‍റ​ണി കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്രം പൂ​ർ​ണ​മാ​യും ഗ​ള്‍​ഫ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ചി​ത്രീ​ക​രി​ക്കു​ന്ന സി​നി​മ​യാ​ണ്.​ദു​ബാ​യ്, അ​ബു​ദാ​ബി, ഫു​ജൈ​റ, റാ​സ് അ​ൽ ഖൈ​മ എ​ന്നി​വി​ട​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന ലൊ​ക്കേ​ഷ​നു​ക​ൾ.

ചി​ത്ര​ത്തി​ൽ അ​ന്നു ആ​ന്‍റ​ണി​യെ കൂ​ടാ​തെ പ്രി​ജി​ൽ, ആ​ൻ​സ​ൺ പോ​ൾ, മി​ഥു​ൻ ര​മേ​ഷ്, അ​ന്താ​രാ​ഷ്ട്ര താ​ര​ങ്ങ​ളും മോ​ഡ​ലു​ക​ളു​മാ​യ ഹാ​ഷെം ക​ടൂ​റ, അ​നി​ക ബോ​യ്‌​ലെ, ജെ​ന്നി​ഫ​ർ, ന​സ്സ​ഹ എ​ന്നി​വ​രും അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. ഇ​വ​ർ​ക്ക് പു​റ​മേ മ​ല​യാ​ള​ത്തി​ലെ ഒ​രു​പി​ടി താ​ര​ങ്ങ​ളും ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.

സി​നി​മാ ക​ഫെ പ്രൊ​ഡ​ക്ഷ​ന്‍​സി​ന്‍റെ ബാ​ന​റി​ല്‍ മ​ഞ്ജു ബാ​ദു​ഷ​യാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. പ്ര​ശ​സ്ത പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ ബാ​ദു​ഷ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ര്‍. ഷി​ജു എം ​ഭാ​സ്കർ ആ​ണ് ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്രാ​ഹ​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.