കു​ട്ടി​ക​ൾ​ക്കൊ​പ്പം മ​മ്മൂ​ട്ടി​യു​ടെ കി​ടി​ല​ൻ ഡാ​ൻ​സ്
Thursday, April 18, 2019 4:40 PM IST
മ​മ്മൂ​ട്ടി നാ​യ​ക​നാ​യ മ​ധു​ര​രാ​ജ കൈ​യ​ടി നേ​ടി തീ​യ​റ്റ​റു​ക​ളി​ൽ പ്ര​ദ​ർ​ശ​നം തു​ട​രു​ക​യാ​ണ്. വൈ​ശാ​ഖാ​ണ് സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ൻ. ഇ​പ്പോ​ഴി​ത സി​നി​മ​യു​ടെ ടൈ​റ്റി​ൽ ട്രാ​ക്കി​ന്‍റെ മേ​ക്കിം​ഗ് വീ​ഡി​യോ സം​വി​ധാ​യ​ക​ൻ പു​റ​ത്തു​വി​ട്ടി​രി​ക്കു​ക​യാ​ണ്. മ​മ്മൂ​ട്ടി കു​ട്ടി​ക​ൾ​ക്കൊ​പ്പം നൃ​ത്തം ചെ​യ്യു​ന്ന​താ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്.

വീ​ഡി​യോ​യ്ക്ക് കാ​പ്ഷ​നാ​യി വൈ​ശാ​ഖ് കു​റി​ച്ച​തി​ങ്ങ​നെ. "മ​മ്മു​ക്ക കു​ട്ടി​ക​ളു​ടെ കൂ​ടെ നി​ൽ​ക്കു​മ്പോ​ൾ ചി​ല​പ്പോ​ഴൊ​ക്കെ എ​നി​ക്ക് സം​ശ​യം തോ​ന്നാ​റു​ണ്ട്. ആ​രാ​ണ് കൂ​ടു​ത​ൽ ഇ​ള​യ​തെ​ന്ന്. കൊ​റി​യോ​ഗ്രാ​ഫ​ർ ആ​ൻ​ഡ് ഡാ​ൻ​സ​ർ മ​മ്മൂ​ക്ക'.

പ​ത്ത് വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് പു​റ​ത്തി​റ​ങ്ങി​യ പോ​ക്കി​രി​രാ​ജ​യു​ടെ ര​ണ്ടാം ഭാ​ഗ​മാ​ണ് മ​ധു​ര​രാ​ജ. നെ​ടു​മു​ടി വേ​ണു, വി​ജ​യ​രാ​ഘ​വ​ൻ, അ​നു​ശ്രി, ഷം​ന കാ​സിം, അ​ന്നാ രേ​ഷ്മ രാ​ജ​ൻ, ജ​യ്, സ​ലീം കു​മാ​ർ, സി​ദ്ധി​ഖ്, ജ​ഗ​പ​തി ബാ​ബു എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.