"ഇ​തു​വ​രെ എ​ടു​ത്ത​തി​ല്‍ എ​റ്റ​വും മി​ക​ച്ച തീ​രു​മാ​നം അ​താ​യി​രു​ന്നു'
Friday, July 16, 2021 7:20 PM IST
ബാ​ല​താ​ര​മാ​യി തു​ട​ങ്ങി ഒ​രു വ​ട​ക്ക​ന്‍ സെ​ല്‍​ഫി എ​ന്ന നി​വി​ന്‍ പോ​ളി ചി​ത്ര​ത്തി​ലൂ​ടെ നാ​യി​കാ​നി​ര​യി​ലെ​ത്തി​യ ന​ടി​യാ​ണ് മ​ഞ്ജി​മ മോ​ഹ​ൻ. മ​ല​യാ​ള​ത്തി​നു പു​റ​മേ ത​മി​ഴ്, തെ​ലു​ങ്ക് ഭാ​ഷ​ക​ളി​ലും മ​ഞ്ജി​മ തി​ള​ങ്ങി.

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും സ​ജീ​വ​മാ​യ താ​രം ത​ന്‍റെ എ​ല്ലാ പു​തി​യ വി​ശേ​ഷ​ങ്ങ​ളും ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വ​യ്ക്കാ​റു​ണ്ട്. ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം താ​ന്‍ ഇ​തു​വ​രെ എ​ടു​ത്ത​തി​ല്‍ എ​റ്റ​വും മി​ക​ച്ച തീ​രു​മാ​ന​ത്തെ കു​റി​ച്ച് പ​റ​ഞ്ഞ് താ​രം എ​ത്തി​യി​രു​ന്നു. യോ​ഗ ചെ​യ്യു​ന്ന ചി​ത്ര​ങ്ങ​ള്‍ ഇ​ന്‍​സ്റ്റ​ഗ്രാം പേ​ജി​ല്‍ പോ​സ്റ്റ് ചെ​യ്താ​ണ് മ​ഞ്ജി​മ മോ​ഹ​ന്‍ എ​ത്തി​യ​ത്.

"ക​ഴി​ഞ്ഞ ഒ​രു മാ​സ​മാ​യി താ​ര മാ​ഡ​ത്തി​ന്‍റെ കീ​ഴി​ല്‍ യോ​ഗ പ​രീ​ശീ​ലി​ക്കു​ക​യാ​ണ്. ഞാ​ന്‍ ഇ​തു​വ​രെ എ​ടു​ത്ത​തി​ല്‍ എ​റ്റ​വും മി​ക​ച്ച തീ​രു​മാ​ന​മാ​ണ് ഇ​ത്. യോ​ഗ ശ​രീ​ര ഭാ​രം കു​റ​യ്ക്കു​ന്ന​ത് മാ​ത്ര​മ​ല്ല, ജീ​വി​ത​ത്തി​ലേ​ക്കു​ള​ള വ​ഴി കൂ​ടെ​യാ​ണ്.

ആ​സ​ന​ങ്ങ​ളും മെ​ഡി​റ്റേ​ഷ​നും മാ​ത്ര​മ​ല്ല, അ​തി​ലൊ​ക്കെ ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ള്‍ ന​മ്മ​ളെ പ​ഠി​പ്പി​ക്കു​ന്നു​ണ്ട്. ഓ​രോ ദി​വ​സ​വും കൂ​ടു​ത​ല്‍ മെ​ച്ച​പ്പെ​ട്ട രീ​തി​യി​ല്‍ യോ​ഗ ചെ​യ്യാ​ന്‍ പ്രേ​രി​പ്പി​ക്കു​ന്ന ടീ​ച്ച​ര്‍​ക്ക് ന​ന്ദി...' എ​ന്നാ​ണ് മ​ഞ്ജി​മ കു​റി​ച്ചി​രി​ക്കു​ന്ന​ത്.

ത​ടി കൂ​ടി​യ​തി​ന്‍റെ പേ​രി​ല്‍ സി​നി​മ​ക​ളി​ല്‍ നി​ന്നും ഒ​ഴി​വാ​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് മ​ഞ്ജി​മ മു​ന്പു തു​റ​ന്നു പ​റ​ഞ്ഞി​ട്ടു​ണ്ട്. അ​തേ​സ​മ​യം സി​നി​മ​യി​ല്‍ ഇ​പ്പോ​ഴും സ​ജീ​വ​മാ​ണ് മ​ഞ്ജി​മ മോ​ഹ​ന്‍. ക​ള​ത്തി​ല്‍ സ​ന്തി​പ്പോം ആ​ണ് ന​ടി​യു​ടെ​താ​യി ഒ​ടു​വി​ല്‍ പു​റ​ത്തി​റ​ങ്ങി​യ ചി​ത്രം.

എ​ഫ്ഐ​ആ​ര്‍, സാം ​സാം തു​ട​ങ്ങി​യ​വ​യാ​ണ് മ​ഞ്ജി​മ​യു​ടെ​താ​യി അ​ണി​യ​റ​യി​ല്‍ ഒ​രു​ങ്ങു​ന്ന സി​നി​മ​ക​ള്‍. മ​ല​യാ​ള​ത്തി​ല്‍ നി​വി​ന്‍ പോ​ളി​യു​ടെ മി​ഖാ​യേ​ല്‍ ആ​ണ് ന​ടി​യു​ടെ​താ​യി ഒ​ടു​വി​ല്‍ റി​ലീ​സ് ചെ​യ്ത ചി​ത്രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.