വ​ണ്ട​ർ വു​മ​ൺ ആ​വു​ക! ഹോ​ളി​വു​ഡ് സ്റ്റൈ​ലി​ൽ മ​ഞ്ജു
Wednesday, June 23, 2021 7:45 PM IST
സി​നി​മാ​ലോ​ക​ത്തും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും ഏ​റെ ആ​രാ​ധ​ക​രു​ള്ള താ​ര​മാ​ണ് മ​ല​യാ​ള​ത്തി​ന്‍റെ സ്വ​ന്തം ലേ​ഡി സൂ​പ്പ​ര്‍ സ്റ്റാ​ര്‍ എ​ന്ന​റി​യ​പ്പെ​ടു​ന്ന മ​ഞ്ജു വാ​ര്യ​ര്‍. ലു​ക്കി​ന്‍റെ കാ​ര്യ​ത്തി​ല്‍ ഒ​രു ര​ക്ഷ​യി​ല്ലെ​ന്നാ​ണ് താ​രം അ​ടു​ത്തി​ടെ​യാ​യി സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ലു​ള്‍​പ്പെ​ടെ പ​ങ്കു​വ​ച്ച ചി​ത്ര​ങ്ങ​ള്‍ ക​ണ്ട് ആ​രാ​ധ​ക​ര്‍ പ​റ​ഞ്ഞി​ട്ടു​ള്ള​ത്.

ഉ​ണ്ണി​മാ​യ, അ​ഞ്ജ​ലി, മാ​യ, ശ്രീ​ബാ​ല ഐ.​പി.​എ​സ്, നി​രു​പ​മ തു​ട​ങ്ങി ച​തു​ര്‍​മു​ഖ​ത്തി​ലെ തേ​ജ​സ്വി​നി വ​രെ എ​ത്തി നി​ല്‍​ക്കു​ന്നു മ​ഞ്ജു മ​ല​യാ​ള​ത്തി​ന് സ​മ്മാ​നി​ച്ച ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ നീ​ണ്ട നി​ര. ഇ​പ്പോ​ഴി​താ സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ മ​ഞ്ജു പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന പു​തി​യ ചി​ത്ര​ത്തി​ന് താ​ഴെ ക​മ​ന്‍റു​ക​ളു​ടെ പൊ​ടി​പൂ​ര​മാ​ണ്.

"ബി ​യു​വ​ര്‍ ഓ​ണ്‍ വ​ണ്ട​ര്‍ വു​മ​ണ്‍' എ​ന്ന് കു​റി​ച്ചാ​ണ് മ​ഞ്ജു ചി​ത്രം പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്, കി​ല്ല​ര്‍ ബ്യൂ​ട്ടി എ​ന്നു​ള്‍​പ്പെ​ടെ പ​ല​രും ചി​ത്ര​ത്തി​ന് താ​ഴെ ക​മ​ന്‍റു​ക​ള്‍ പ​ങ്കു​വ​ച്ചി​ട്ടു​മു​ണ്ട്. മ​ഞ്ജു സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പോ​സ്റ്റ് ചെ​യ്യു​ന്ന ചി​ത്ര​ങ്ങ​ളെ​ല്ലാം നി​മി​ഷ നേ​രം കൊ​ണ്ടാ​ണ് ആ​രാ​ധ​ക​ര്‍ ഏ​റ്റെ​ടു​ക്കാ​റു​ള്ള​ത്.

കു​റ​ച്ച് ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് ക​റു​ത്ത ഹാ​ഫ് പാ​വാ​ട​യും വെ​ളു​ത്ത ഷ​ര്‍​ട്ടും ധ​രി​ച്ചു​ള്ള മ​ഞ്ജു​വി​ന്‍റെ ചി​ത്ര​ത്തി​ന് സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ വ​ലി​യ സ്വീ​കാ​ര്യ​ത ല​ഭി​ച്ചി​രു​ന്നു. പ്രാ​യ​ഭേ​ദ​മെ​ന്യേ ഏ​വ​രും ഈ ​ചി​ത്രം ആ​ഘോ​ഷ​മാ​ക്കു​ക​യു​ണ്ടാ​യി.

അ​തി​ന് പി​ന്നാ​ലെ​യാ​ണി​പ്പോ​ള്‍ ഈ ​പു​തി​യ ചി​ത്രം. ഹോ​ളി​വു​ഡ് സ്റ്റൈ​ലി​ലു​ള്ള ഈ ​ചി​ത്ര​ത്തി​ന് ആ​രാ​ധ​ക​രും താ​ര​ങ്ങ​ളും ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ ക​മ​ന്‍റു​മാ​യി എ​ത്തി​യി​ട്ടു​ണ്ട്. അ​ന്പോ... എ​ന്നാ​ണ് സം​വി​ധാ​യി​ക​യും ന​ടി​യു​മാ​യ ഗീ​തു മോ​ഹ​ന്‍​ദാ​സി​ന്‍റെ ക​മ​ന്‍റ്.

പൊ​ളി... എ​ന്ന് കു​ഞ്ചാ​ക്കോ ബോ​ബ​നും ദൈ​വ​മേ ഇ​തെ​ങ്ങ​നെ... എ​ന്ന് ദീ​പ്തി സ​തി​യും അ​ടി​പൊ​ളി...​എ​ന്ന് സൗ​ബി​നും അ​രേ വാ... ​എ​ന്ന് ഗാ​യ​ത്രി സു​രേ​ഷും ഉ​ള്‍​പ്പെ​ടെ പ​ല​രും ക​മ​ന്‍റ് ചെ​യ്തി​ട്ടു​ണ്ട്. കി​ല്ലിം​ഗ് ലു​ക്ക്...​എ​ന്നാ​ണ് നി​ര​വ​ധി ആ​രാ​ധ​ക​ര്‍ ക​മ​ന്‍റി​ട്ടി​രി​ക്കു​ന്ന​ത്.

ഒ​റ്റ​നോ​ട്ട​ത്തി​ല്‍ മ​മ്മൂ​ട്ടി ചി​ത്ര​മാ​യ പ്രീ​സ്റ്റി​ന്‍റെ പോ​സ്റ്റ​റു​മാ​യി ചെ​റി​യ സാ​മ്യ​മു​ണ്ടെ​ന്ന് മ​ഞ്ജു​വി​ന്‍റെ ചി​ത്രം ക​ണ്ടി​ട്ട് പ്രേ​ക്ഷ​ക​ര്‍ പ​റ​യു​ന്നു. ലേ​ഡി സൂ​പ്പ​ര്‍ സ്റ്റാ​റി​ന്‍റെ ചി​ത്രം കാ​ണു​മ്പോ​ള്‍ ആ​ദ്യം പ്രീ​സ്റ്റി​ലെ മെ​ഗാ​സ്റ്റ​ര്‍ ലു​ക്ക് ഓ​ര്‍​മ വ​രു​ന്നു​ണ്ടെ​ന്നും ആ​രാ​ധ​ക​ര്‍ പ​റ​യു​ന്നു​ണ്ട്.

ചി​ത്ര​ത്തി​ല്‍ മ​മ്മൂ​ട്ടി​ക്കൊ​പ്പം മ​ഞ്ജു വാ​ര്യ​രും ഒ​രു പ്ര​ധാ​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ചി​രു​ന്നു. മ​മ്മൂ​ട്ടി​യും മ​ഞ്ജു​വും ആ​ദ്യ​മാ​യി ഒ​ന്നി​ച്ച് അ​ഭി​ന​യി​ച്ച ചി​ത്ര​മാ​ണ് പ്രീ​സ്റ്റ്. തി​യ​റ്റ​ര്‍ റി​ലീ​സാ​യ എ​ത്തി​യ ചി​ത്രം സൂ​പ്പ​ര്‍ ഹി​റ്റാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.