മ​ഴ​യ​ത്ത് ഈ ​മാ​സ​മെ​ത്തും
Monday, May 14, 2018 2:19 PM IST
ബ്യാ​രി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ദേ​ശീ​യ അ​വാ​ർ​ഡു നേ​ടി​യ സു​വീ​രൻ എഴുതി സംവിധാനം ചെയ്യുന്ന മഴയത്ത് എന്ന ചിത്രം ഈമാസം അവസാനം തീയറ്ററിലെത്തും. ന​വ​മാ​ധ്യ​ങ്ങ​ൾ​ക്ക് പ്രാ​ധാ​ന്യം കൊ​ടു​ക്കു​ന്ന ഇ​ന്ന​ത്തെ മ​ധ്യ​വ​ർ​ഗ സ​മൂ​ഹ​ത്തി​ന്‍റെ ക​ഥ ഒ​രു കു​ടും​ബാ​ന്ത​രീ​ക്ഷ​ത്തെ മു​ൻ നി​ർ​ത്തി പ​റ​യു​ക​യാ​ണ് മ​ഴ​യ​ത്ത്.

തമിഴ് നടൻ നി​കേ​ഷ് റാം, ​അ​പ​ർ​ണ ഗോ​പി​നാ​ഥ് എ​ന്നി​വ​രാ​ണീ ചി​ത്ര​ത്തി​ലെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ൾ. മ​നോ​ജ് കെ.​ ജ​യൻ, ന​ന്ദ​ന വ​ർ​മ, സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ർ, സു​നി​ൽ സു​ഖ​ദ, ന​ന്ദ​ലാ​ൽ, ശി​വ​ജി ഗു​രു​വാ​യൂ​ർ, ശാ​ന്തി കൃ​ഷ്ണ, സോ​നാ നാ​യ​ർ, ര​ശ്മി ബോ​ബ​ൻ, ശ്രേ​യ ര​മേ​ഷ് എന്നിവരും മറ്റു വേഷങ്ങളിലെത്തുന്നു. ശി​വ​ദാ​സ് പു​റ​മേ​രിയുടെ വരികൾക്ക് ഗോ​പി സു​ന്ദ​ർ സംഗീതം പകരുന്നു.

സ്പെ​ഷ​ൽ​ബൗ​ണ്ട് ഫി​ലിം​സ് ഐഎ​ൻ​സിയു​ടെ ബാ​ന​റി​ൽ ബ്രി​ജേ​ഷ്, ഫി​റോ​സ്, നി​കേ​ഷ്, സ​ജി​ത്, സ​രി​ത് എ​ന്നീ പ്ര​വാ​സി​ക​ൾ ചേ​ർ​ന്നാണ് മഴയത്ത് നി​ർ​മി​ക്കു​ന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.