പുതുമുഖങ്ങളെ തേടി മിഥുൻ മാനുവൽ
Monday, August 6, 2018 4:26 PM IST
പുതു​മു​ഖ​ങ്ങ​ളെ അ​ണി​നി​ര​ത്തി മി​ഥു​ൻ മാ​നു​വ​ൽ തോ​മ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് അ​ർ​ജ​ന്‍റീ​ന ഫാ​ൻ​സ് കാ​ട്ടൂ​ർ​ക്കാ​വ്. ആ​ട് -2വി​ന് ശേ​ഷം മി​ഥു​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണി​ത്.

പു​തു​മു​ങ്ങ​ളെ ആ​വ​ശ്യ​മു​ണ്ടെ​ന്ന് കാ​ട്ടി മി​ഥു​ൻ ഫേസ്ബു​ക്കി​ൽ ഒ​രു പോ​സ്റ്റി​ട്ടി​രു​ന്നു. ആ​റ് മു​ത​ൽ 60 വ​യ​സു​വ​രെ​യു​ള്ള​വ​രെ​യാ​ണ് ത​ന്‍റെ ചി​ത്ര​ത്തി​ലേ​ക്ക് പ​രി​ഗ​ണി​ക്കു​ന്ന​തെ​ന്നാ​ണ് ഫേസ്ബു​ക്ക് പോ​സ്റ്റ്. താ​ത്പ​ര്യ​മു​ള്ള​വ​ർ സെ​ൽ​ഫ് ഇ​ൻ​ട്രൊ​ഡ​ക്ഷ​ൻ വീ​ഡി​യോ, ഡ​ബ്സ്മാ​ഷ് വീ​ഡി​യോ, ഇ​തി​ന് മു​ന്പ് അ​ഭി​ന​യി​ച്ച ഏ​തെ​ങ്കി​ലും വീ​ഡി​യോ, ഇ- ​മെ​യി​ൽ ഐ​ഡി, ഫോ​ൺ ന​ന്പ​ർ എ​ന്നി​വ 8848941435 എ​ന്ന വാ​ട്സ് ആ​പ്പ് ന​ന്പ​റി​ലേ​ക്ക് അ​യക്കണം.

അ​വസാന​ തീ​യ​തി ഓ​ഗ​സ്റ്റ് ഏ​ഴാ​ണ്. തൃ​ശൂ​ർ ഭാ​ഷ​യി​ൽ സം​സാ​രി​ക്കു​ന്ന​വ​ർ​ക്കാ​ണ് മു​ൻ​ഗ​ണ​ന.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.