നി​വി​ന്‍റെ ക​ലി​പ്പ് നോ​ട്ടം; മി​ഖാ​യേ​ലി​ന്‍റെ പു​തി​യ പോ​സ്റ്റ​ർ എ​ത്തി
Wednesday, November 28, 2018 10:21 AM IST
ഹനീ​ഫ് അ​ദേ​നി​യു​ടെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങു​ന്ന നി​വി​ൻ പോ​ളി ചി​ത്രം മി​ഖാ​യേ​ലി​ന്‍റെ ര​ണ്ടാ​മ​ത്തെ പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. ആ​ദ്യം പു​റ​ത്തു വി​ട്ട പോ​സ്റ്റ​റി​ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​യി​രു​ന്നു ല​ഭി​ച്ച​ത്.

മ​മ്മൂ​ട്ടി നാ​യ​ക​നാ​യി എ​ത്തി​യ ഗ്രേ​റ്റ് ഫാ​ദ​റി​നു ശേ​ഷം ഹ​നീ​ഫ് അ​ദേ​നി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് മി​ഖാ​യേ​ൽ. ആന്‍റോ ജോ​സ​ഫ് ഫി​ലിം ക​മ്പ​നി​യാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ഹ​നീ​ഫ് ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​നാ​യി തി​ര​ക്ക​ഥ ര​ചി​ച്ച​തും.

ഗാ​ർ​ഡി​യ​ൻ ഏ​യ്ഞ്ച​ൽ എ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ലി​ന്‍റെ ടാ​ഗ് ലൈ​ൻ. ജെ.​ഡി. ച​ക്ര​വ​ർ​ത്തി, ക​ലാ​ഭ​വ​ൻ ഷാ​ജോ​ണ്‍, കെ​പി​എ​സ്‌സി ല​ളി​ത എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.