ടോ​വി​നോ​യു​ടെ മി​ന്ന​ൽ മു​ര​ളി നെ​റ്റ്ഫ്ളി​ക്സി​ലെ​ത്തും
Friday, October 1, 2021 4:50 PM IST
വീ​ക്കെ​ന്‍റ് ബ്ലോ​ക്ക് ബ​സ്റ്റേ​ഴ്സി​ന്‍റെ ബാ​ന​റി​ൽ സോ​ഫി​യ പോ​ൾ നി​ർ​മി​ച്ച് ബേ​സി​ൽ ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്ന ടോ​വി​നോ തോ​മ​സി​ന്‍റെ ആ​ക്ഷ​ൻ ചി​ത്ര​മാ​യ മി​ന്ന​ൽ മു​ര​ളി ഡി​സം​ബ​ർ 24ന് ​നെ​റ്റ്ഫ്ലി​ക്സി​ലൂ​ടെ മാ​ത്രം ലോ​ക​മെ​മ്പാ​ടും പ്ര​ദ​ർ​ശി​പ്പി​ക്കു​ന്നു.

ഗു​രു സോ​മ​സു​ന്ദ​രം, ഹ​രി​ശ്രീ അ​ശോ​ക​ൻ,അ​ജു വ​ർ​ഗീ​സ് എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ അ​ഭി​ന​യി​ക്കു​ന്ന ഈ ​സി​നി​മ മ​ല​യാ​ള​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​നോ​ടൊ​പ്പം ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ഡ, ഹി​ന്ദി, ഇം​ഗ്ലീ​ഷ് ഭാ​ഷ​ക​ളി​ലും ഡ​ബ്ബ് ചെ​യ്തി​ട്ടു​ണ്ട്.

90ക​ളി​ലെ മി​ന്ന​ൽ മു​ര​ളി​യു​ടെ യ​ഥാ​ർ​ഥ ക​ഥ ജ​യ്സ​ന്‍റേ​താ​ണ്. ഒ​രു സാ​ധാ​ര​ണ മ​നു​ഷ്യ​ൻ ഇ​ടി​മി​ന്ന​ലേ​റ്റ് അ​സാ​ധാ​ര​ണ ശ​ക്തി കൈ​വ​രി​ച്ച് സൂ​പ്പ​ർ ഹീ​റോ ആ​യി മാ​റു​ന്ന​താ​ണ് മി​ന്ന​ൽ മു​ര​ളി.

ചി​ത്ര​ത്തി​ന്‍റെ ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം എ​ന്നി​വ​യൊ​രു​ക്കു​ന്ന​ത് അ​രു​ൺ എ. ​ആ​ർ, ജ​സ്റ്റി​ൻ മാ​ത്യു​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്. മ​നു മ​ൻ​ജി​തി​ന്‍റെ വ​രി​ക​ൾ​ക്ക് ഷാ​ൻ റ​ഹ്മാ​ൻ, സു​ഷി​ൻ ശ്യാം ​എ​ന്നി​വ​ർ ഈ​ണം​പ​ക​രു​ന്നു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.