ഒ​ടി​യ​നെ കു​റി​ച്ച് മോ​ഹ​ൻ​ലാ​ൽ പ​റ​ഞ്ഞ വാ​ക്കു​ക​ൾ
Saturday, December 15, 2018 3:30 PM IST
മോ​ഹ​ൻ​ലാ​ൽ ചി​ത്രം ഒ​ടി​യ​ന് പ്ര​തീ​ക്ഷി​ച്ച പ്ര​തി​ക​ര​ണ​മ​ല്ല തീ​യ​റ്റ​റു​ക​ളി​ൽ നി​ന്നും ല​ഭി​ക്കു​ന്ന​ത്. അ​ത്ഭു​ത​മാ​യ​തെ​ന്തോ പ്ര​തീ​ക്ഷി​ച്ചു പോ​യ പ്രേ​ക്ഷ​ക​നെ സി​നി​മ നി​രാ​ശ​പ്പെ​ടു​ത്തി​യെ​ന്ന​തി​ന്‍റെ പ്ര​തി​ഫ​ല​ന​മാ​യി​രു​ന്നു സം​വി​ധാ​യ​ക​ൻ ശ്രീ​കു​മാ​ർ മേ​നോ​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ൽ നി​റ​ഞ്ഞ ക​മ​ന്‍റു​ക​ൾ.

ഇ​പ്പോ​ഴി​ത റി​ലീ​സി​നു മു​ൻ​പെ സി​നി​മ​യെ​ക്കു​റി​ച്ച് മോ​ഹ​ൻ​ലാ​ൽ പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണ് ഏ​റെ ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്ന​ത്. "ഒ​ടി​യ​ൻ ഒ​രു പാ​വം സി​നി​മ​യാ​ണ്. വ​ലി​യ മാ​ജി​ക്ക് ഒ​ന്നും ഇ​ല്ല. സാ​ധാ​ര​ണ നാ​ട്ടി​ൻ പു​റ​ത്ത് ന​ട​ക്കു​ന്ന ത​മാ​ശ​യും പ്ര​ണ​യ​വും പ​ക​യും അ​ത്രേ​യു​ള്ളു. അ​ല്ലാ​തെ പേ​ടി​പ്പി​ക്കു​ന്ന സി​നി​മ​യൊ​ന്നു​മ​ല്ല. ഒ​രു​പാ​ട് ഇ​മോ​ഷ​ൻ​സു​ള്ള ഇ​ൻ​ട്ര​സ്റ്റിം​ഗ് ആ​യു​ള്ള ക​ഥ​യാ​ണ് ഒ​ടി​യന്‍റേ​ത്. സി​നി​മ കാ​ണു. എ​ന്നി​ട്ട് തീ​രു​മാ​നി​ക്കും. എ​ല്ലാ​വ​രെ​യും പോ​ലെ സി​നി​മ​യ്ക്കു വേ​ണ്ടി ഞാ​നും കാ​ത്തി​രി​ക്കു​ക​യാണ്'.

വ​ലി​യ രീ​തി​യി​ലു​ള്ള പ്ര​തീ​ക്ഷ​ക​ൾ മാ​റ്റി നി​ർ​ത്തി​യാ​ൽ ഒടിയൻ പ്രേക്ഷ​ക​നെ തൃ​പ്തി​പ്പെ​ടു​ത്തു​ന്ന ചി​ത്ര​മാ​ണി​തെ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യ​മൊ​ന്നു​മി​ല്ല. എ​ന്നാ​ൽ റി​ലീ​സി​നു മു​ൻ​പേ സി​നി​മ​യെ​ക്കു​റി​ച്ച് സം​വി​ധാ​യ​ക​ൻ പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണ് ഏ​റെ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് വ​ഴി​യൊ​രു​ക്കി​യ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.