മ​ര​യ്ക്കാ​ർ അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹം ക്രി​സ്മ​സി​ന് എ​ത്തും
Wednesday, March 20, 2019 10:01 AM IST
പ്രി​യ​ദ​ർ​ശ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന മ​ര​യ്ക്കാ​ർ അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹം എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ഹൈ​ദ​രാ​ബാ​ദി​ൽ പൂ​ർ​ത്തി​യാ​യി. ചി​ത്രം ക്രി​സ്മ​സി​ന് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​മെ​ന്നാ​ണ് ഏ​റ്റ​വും ഒ​ടു​വി​ൽ ല​ഭി​ക്കു​ന്ന വി​വ​രം. നേ​ര​ത്തേ 2020ലെ ​വി​ഷു ചി​ത്ര​മാ​യി പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​മെ​ന്നാ​ണ് പ​റ​ഞ്ഞി​രു​ന്ന​ത്. ഫേ​സ്ബു​ക്ക് ലൈ​വ് അ​ഭി​മു​ഖ​ത്തി​ൽ മോ​ഹ​ൻ​ലാ​ൽ ത​ന്നെ​യാ​ണ് ചി​ത്രം ക്രി​സ്മ​സ് റി​ലീ​സാ​യി വ​രു​മെ​ന്ന് അ​റി​യി​ച്ച​ത്.

ആ​ശീ​ർ​വാ​ദ് സി​നി​മാ​സ്, കോ​ണ്‍​ഫി​ഡ​ൻ​സ് ഗ്രൂ​പ്പ്, മൂൺഷോട്ട് എന്‍റർടെയ്ൻമെന്‍റ് എന്നീ ബാനറുകളിൽ ആന്‍റണി പെരുമ്പാവൂർ, ഡോ. സി.ജെ. റോയ്, സന്തോഷ് കുരുവിള എന്നിവരാണ്ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ൽ മോ​ഹ​ൻ​ലാ​ലി​ന്‍റെ നാ​യി​ക​യാ​യി എ​ത്തു​ന്നത് മ​ഞ്ജു വാ​ര്യ​ർ ആ​ണ്.

മോ​ഹ​ൻ​ലാ​ലി​ന്‍റെ ചെ​റു​പ്പം അ​വ​ത​രി​പ്പി​ക്കു​ന്നത് പ്ര​ണ​വ് മോ​ഹ​ൻ​ലാ​ൽ ആ​ണ്. പ്ര​ണ​വി​ന്‍റെ നാ​യി​ക​യാ​യി പ്രി​യ​ദ​ർ​ശ​ന്‍റെ മ​ക​ൾ ക​ല്യാ​ണി​യും എ​ത്തു​ന്നു​ണ്ട്. ക​ല്യാ​ണി​യു​ടെ ആ​ദ്യ മലയാള ചി​ത്ര​മാ​ണി​ത്. കീ​ർ​ത്തി സു​രേ​ഷും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.