മു​ത​ൽ​മു​ട​ക്കോ ലാ​ഭ​വി​ഹി​ത​മോ ന​ൽ​കി​യി​ല്ലെ​ന്ന് പ​രാ​തി; മ​ഞ്ഞു​മ്മ​ല്‍ ബോ​യ്സ് നി​ര്‍​മാ​താ​ക്ക​ള്‍​ക്കെ​തി​രെ കേ​സ്
Wednesday, April 24, 2024 1:18 PM IST
സൂ​പ്പ​ര്‍​ഹി​റ്റ് ചി​ത്രം മ​ഞ്ഞു​മ്മ​ല്‍ ബോ​യ്സി​ന്‍റെ നി​ര്‍​മാ​താ​ക്ക​ള്‍​ക്കെ​തി​രെ കേ​സെ​ടു​ത്ത് പോ​ലീ​സ്. ഷോ​ണ്‍ ആ​ന്‍റ​ണി, സൗ​ബി​ന്‍ ഷാ​ഹി​ര്‍, ബാ​ബു ഷാ​ഹി​ര്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്.

ക്രി​മി​ന​ല്‍ ഗൂ​ഢാ​ലോ​ച​ന, വി​ശ്വാ​സ​വ​ഞ്ച​ന, വ്യാ​ജ​രേ​ഖ ച​മ​യ്ക്ക​ല്‍ എ​ന്നീ കു​റ്റ​ങ്ങ​ള്‍ ചു​മ​ത്തി​യാ​ണ് കേ​സ്. സി​നി​മ​യ്ക്കാ​യി മു​ട​ക്കി​യ പ​ണ​മോ ലാ​ഭ​വി​ഹി​ത​മോ തി​രി​ച്ചു ന​ൽ​കി​യി​ല്ല എ​ന്ന പ​രാ​തി​യി​ല്‍ എ​റ​ണാ​കു​ളം ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി ഉ​ത്ത​ര​വ് പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​ത്.

സി​നി​മ​യു​ടെ മു​ട​ക്കു​മു​ത​ലോ ലാ​ഭ​വി​ഹി​ത​മോ ത​ന്നി​ല്ലെ​ന്ന് കാ​ണി​ച്ച് അ​രൂ​ര്‍ സ്വ​ദേ​ശി സി​റാ​ജ്, വ​ലി​യ​ത്ത​റ ഹ​മീ​ദും എ​ന്നി​വ​ർ ന​ൽ​കി​യ സ്വ​കാ​ര്യ ഹ​ര്‍​ജി​യി​ലാ​ണ് ന​ട​പ​ടി.

ആ​ദ്യ ഹ​ര്‍​ജി​യെ​ത്തു​ട​ര്‍​ന്ന് നി​ര്‍​മാ​താ​ക്ക​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ എ​റ​ണാ​കു​ളം സ​ബ് കോ​ട​തി മ​ര​വി​പ്പി​ച്ചി​രു​ന്നു. ചി​ത്ര​ത്തി​ന്‍റെ നി​ര്‍​മാ​ണ​ക്ക​മ്പ​നി​യാ​യ പ​റ​വ ഫി​ലിം​സി​ന്‍റെ​യും പ​ങ്കാ​ളി ഷോ​ണ്‍ ആ​ന്‍റ​ണി​യു​ടെ​യും 40 കോ​ടി രൂ​പ​യു​ടെ അ​ക്കൗ​ണ്ടാ​ണ് സ​ബ് കോ​ട​തി ജ​ഡ്ജി സു​നി​ല്‍ വ​ര്‍​ക്കി മ​ര​വി​പ്പി​ച്ച​ത്.

ഏ​ഴ് കോ​ടി രൂ​പ സി​നി​മ​യ്ക്കാ​യി താ​ന്‍ മു​ട​ക്കി​യെ​ന്നും എ​ന്നാ​ല്‍ ചി​ത്രം വ​ന്‍ വി​ജ​യ​മാ​യി​ട്ടും മു​ട​ക്ക് മു​ത​ലോ ലാ​ഭ​വി​ഹി​ത​മോ ത​ന്നി​ല്ലെ​ന്നു​മാ​യി​രു​ന്നു സി​റാ​ജ് ന​ല്‍​കി​യ ഹ​ര്‍​ജി.

40 ശ​ത​മാ​നം ലാ​ഭ​വി​ഹി​തം വാ​ഗ്ദാ​നം ചെ​യ്താ​ണ് നി​ര്‍​മാ​താ​ക്ക​ള്‍ പ​ണം കൈ​പ്പ​റ്റി​യ​തെ​ന്നും എ​ന്നാ​ല്‍ ത​ന്നെ ക​ബ​ളി​പ്പി​ച്ചെ​ന്നും ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു.

ചി​ത്ര​ത്തി​ന്‍റെ നി​ര്‍​മാ​ണ​ച്ചെ​ല​വ് 22 കോ​ടി രൂ​പ​യാ​ണെ​ന്ന് കാ​ണി​ച്ചാ​ണ് ത​ന്‍റെ പ​ക്ക​ല്‍​നി​ന്ന് ഏ​ഴു​കോ​ടി രൂ​പ വാ​ങ്ങി​യ​തെ​ന്നും ഹ​ര്‍​ജി​യി​ല്‍ സി​റാ​ജ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.