ആ​ദി​യും ഒ​ടി​യ​നും വ്യാ​യാ​മ​ത്തി​ൽ; വൈ​റ​ലാ​യി ചിത്രം
Sunday, January 7, 2018 3:21 PM IST
വി.​എ. ശ്രീ​കു​മാ​ർ മേ​നോ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ഒ​ടി​യ​നി​ലെ ഒ​ടി​യ​ൻ മാ​ണി​ക്യ​ന്‍റെ യൗ​വ​ന കാ​ല​ഘ​ട്ടം അ​വ​ത​രി​പ്പി​ക്കു​വാ​നാ​യി ക​ഠി​ന വ്യാ​യാ​മ​ത്തി​ലൂ​ടെ മോ​ഹ​ൻ​ലാ​ൽ നേ​ടി​യ പു​തി​യ ലു​ക്കി​നെ കു​റി​ച്ചാ​ണ് മ​ല​യാ​ള സി​നി​മ ഇ​ൻ​ഡ​സ്ട്രി​യി​ൽ നാ​ളു​ക​ളാ​യി തു​ട​രു​ന്ന സം​സാ​രം.

ഇ​പ്പോ​ഴി​ത മ​ക​ൻ പ്ര​ണ​വി​നൊ​പ്പം വ്യാ​യാ​മം ചെ​യ്യു​ന്ന മോ​ഹ​ൻ​ലാ​ലി​ന്‍റെ ചി​ത്ര​മാ​ണ് സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ ഹി​റ്റാ​യി മാ​റു​ന്ന​ത്. ത​ന്‍റെ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ഈ ​ചി​ത്രം പ​ങ്കു​വെ​ച്ച​ത്. കുറച്ചുകൂടി എനർജറ്റിക് ആ‍യ താരത്തെയാണ് ചിത്രത്തിൽ കാണാനാകുന്നത്.

ഒ​ടി​യ​ന്‍റെ അ​വ​സാ​ന ഷെ​ഡ്യൂ​ൾ നടന്നുവരികയാണ്. ആ​ന്‍റ​ണി പെ​രു​ന്പാ​വൂ​ർ നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ത​യാ​റാ​ക്കു​ന്ന​ത് ഹ​രി​കൃ​ഷ്ണ​നാ​ണ്. പ്ര​കാ​ശ് രാ​ജ്, മ​ഞ്ജു വാ​ര്യ​ർ എ​ന്നി​വ​രാ​ണ് ഒ​ടി​യ​നി​ലെ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ൾ.

അതേസമയം, പ്ര​ണ​വ് മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​യി അരങ്ങേറുന്ന ആ​ദി റി​ലീ​സിം​ഗി​ന് ഒ​രു​ങ്ങുകയാണ്. ചി​ത്ര​ത്തി​ലെ ടീസറും ഗാനവും പുറത്തുവിട്ടിരുന്നു. ജി​ത്തു ജോ​സ​ഫാ​ണ് ആ​ദി​യു​ടെ സം​വി​ധാ​യ​ക​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.